കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും;ക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്നും മോദി

Google Oneindia Malayalam News

ലഖ്നൗ; ത്യാഗത്തിന്റെയും നിശ്ചയദാർഡ്യത്തിന്റേയും പ്രതീകമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകുമെന്നും മോദി പറഞ്ഞു. ക്ഷേത്ര ശിലാഫലകം അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സ്റ്റാമ്പും അദ്ദേഹം പ്രകാശിപ്പിച്ചു.

ഈ ഐതിഹാസിക നിമിഷത്തിന്റെ ഭാഗാമാകാൻ അവസരം നൽകിയതിന് നന്ദി. കന്യാകുമാരി മുതല്‍ ക്ഷീര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യവരെ, ജഗന്നാഥ് മുതൽ കേദര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വിശ്വനാഥ് വരെ രാജ്യം മുഴുവൻ ഇപ്പോൾ ശ്രീരാമനിൽ മുഴുകിയിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. സരയൂ തീരത്ത് സുവർണക്ഷേത്രം യാഥാർത്ഥ്യമായിരിക്കുകയാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും മനസ് ഇപ്പോൾ പ്രകാശഭരിതമായി.

 xmodi11-1596614705

Recommended Video

cmsvideo
Lord Ram will Never Stand With BJP

ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ചരിത്രം ആവർത്തിക്കുകയുമാണ് ചെയ്യുന്നത്. സാമൂഹിക ഐക്യമായിരുന്നു ശ്രീരാമന്റെ ഭരണത്തിലെ പ്രധാനതത്വം. ശ്രീരാമന്റെ അസ്തിത്വം ഇല്ലാതാക്കാൻ എത്ര ശ്രമിച്ചിട്ടും അദ്ദേഹം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു, നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനവും അത് തന്നെയാണ്. ശ്രീരാമന്റെ പേര് പോലെ അയോധ്യയിൽ പണിയുന്ന ഈ മഹത്തായ രാമക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിക്കും എല്ലാകാലത്തും പ്രചോദനമാകുമെന്നും ഞാൻ വിശ്വസിക്കുന്നു.

ശ്രീരാമനെ ജൻമ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കൂടാരത്തിൽ നിന്നും രാംലല്ല വലിയ ക്ഷേത്രത്തിലേക്ക് മാറുകയാണ്.
സ്വാതന്ത്ര്യത്തിനായി പോരാടിയതുപോലെ നാമെല്ലാവരും രാമക്ഷേത്രത്തിനായി പോരാടി.ശ്രീരാമൻ എല്ലാവരുടേതുമാണ്. സത്യത്തെ മുറുകെ പിടിക്കാനാണ് രാമൻ പഠിപ്പിച്ചത്. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി നിരവധി പേരാണ് ത്യാഗം ചെയ്തതത്.ദളിതരും പിന്നോക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. ക്ഷേത്രത്തിനായി പോരാടിയ എല്ലാവർക്കും രാജ്യത്തിന് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു..ക്ഷേത്രം വരുന്നതോടെ അയോധ്യയിൽ വലിയ മാറ്റം ഉണ്ടാകും. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും മോദി പറഞ്ഞു.

English summary
Modi says Ram temple will be a symbol of nationalism; fight for temple is like freedom struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X