കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി.... കാരണം ഇതാണ്, പരിവര്‍ത്തന്‍ ക്യാമ്പയിന്റെ കുതിപ്പ്

Google Oneindia Malayalam News

ദില്ലി: ത്രിപുരയില്‍ ബിജെപിയുടെ പ്രവര്‍ത്തന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയ്യടി. രാജ്യത്തെ ഏറ്റവും നല്ല പ്രവര്‍ത്തനം ബിജെപി നടത്തുന്നത് ത്രിപുരയിലാണെന്ന് പ്രധാനമന്ത്രി പറയുന്നു. എല്ലാ പ്രവര്‍ത്തകരും ത്രിപുരയെ മാതൃയാക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ എല്ലാം വമ്പന്‍ ജയമാണ് ബിജെപി നേടിയിരിക്കുന്നത്.

മുഖ്യ പ്രതിപക്ഷമായ സിപിഎം സംസ്ഥാനത്ത് തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. ഇതോടെ നോര്‍ത്ത് ഈസ്റ്റിലെ അലയൊലികള്‍ ത്രിപുരയില്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ അമിത് ഷായുടെ മേല്‍നോട്ടത്തില്‍ പ്രമുഖ നേതാക്കളെ ത്രിപുരയിലെ അധികാരം പിടിക്കാന്‍ നിയോഗിച്ചിരുന്നു. വിചാരിച്ചതിലും വലിയ കുതിപ്പോടെ ബിജെപി ഇവിടെ അധികാരം നേടുകയും ചെയ്തു.

വികസന രാഷ്ട്രീയം

വികസന രാഷ്ട്രീയം

ത്രിപുരയിലെ വിജയം അദ്ഭുതപ്പെടുത്തുന്നതാണെന്ന് മോദി പറയുന്നു. ഇത് ബിജെപി ദീര്‍ഘകാല രാഷ്ട്രീയമാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ്. നോര്‍ത്ത് ഈസ്റ്റില്‍ ഘട്ടം ഘട്ടമായിട്ടാണ് ഇത് ബിജെപി ഓരോ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. വികസന രാഷ്ട്രീയമാണ് ത്രിപുരയില്‍ വിജയിച്ചതെന്ന് പ്രധാനമന്ത്രി പറയുന്നു. അതേസമയം സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തേക്കാള്‍ പ്രായോഗിക രാഷ്ട്രീയമാണ് ഇനി സംസ്ഥാനത്ത് മുന്നേറാന്‍ പോകുന്നതെന്നും ഇതിലൂടെ ഉറപ്പായിരിക്കുകയാണ്.

കൂടുതല്‍ പ്രവര്‍ത്തകര്‍

കൂടുതല്‍ പ്രവര്‍ത്തകര്‍

ത്രിപുരയില്‍ പ്രതിപക്ഷത്തെ തീര്‍ത്തും ഇല്ലാതാക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരെ ബിജെപി വിനിയോഗിക്കുന്നുണ്ട്. ആദിവാസി മേഖലകളില്‍ ഇപ്പോഴും സിപിഎമ്മിന് സ്വാധീനമുണ്ട്. അതേസമയം മറ്റുള്ള സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ ത്രിപുരയിലെ പ്രവര്‍ത്തകരെ കണ്ട് പഠിക്കണമെന്ന നിര്‍ദേശവും മോദി മുന്നോട്ട് വെക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം ഗ്രാമീണ മേഖലയില്‍ വന്‍ നേട്ടം ബിജെപിക്ക് സ്വന്തമായി എന്നതാണ്. അഗര്‍ത്തലയില്‍ അടക്കം വന്‍ സ്വാധീനം ബിജെപിക്കുണ്ടായിരുന്നു. പക്ഷേ ഗ്രാമീണ മേഖല നേരത്തെ ബിജെപിക്കൊപ്പം നിന്നിരുന്നില്ല.

പരിവര്‍ത്തന്‍ ക്യാമ്പയിന്‍

പരിവര്‍ത്തന്‍ ക്യാമ്പയിന്‍

സംസ്ഥാനത്ത് ബിജെപി ആരംഭിച്ച പരിവര്‍ത്തന്‍ ക്യാമ്പയിന്‍ വലിയ വിജയമായിരിക്കുകയാണ്. കൂടുതല്‍ പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തുകയാണ്. 2013ല്‍ ബിജെപിക്ക് ഒരു സീറ്റ് പോലും സംസ്ഥാനത്തുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം കൊണ്ട് ഭരണം പിടിച്ചത് പരിവര്‍ത്തന്‍ ക്യാമ്പയിന്‍ കൊണ്ടാണ്. പുതിയ നീക്കങ്ങളില്‍ ഇടതുപക്ഷം അമ്പരന്നിരിക്കുകയാണ്. ജനങ്ങളില്‍ ബിജെപിയെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും, വികസന രാഷ്ട്രീയത്തിന് മുന്നില്‍ സിപിഎം വീണിരിക്കുകയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ബിജെപി സംസ്ഥാനത്ത് അതിശക്തമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സിലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ എട്ട് ജില്ലകളിലെ 116 സീറ്റില്‍ 114 എണ്ണം ബിജെപിയാണ് നേടിയത്. പഞ്ചായത്ത് സമിതിയില്‍ 35 ബ്ലോക്കുകളിലായി ഉള്ള 419 സീറ്റില്‍ 411 എണ്ണം ബിജെപിക്കൊപ്പമായിരുന്നു. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 591 പഞ്ചായത്തിലെ 6111 സീറ്റില്‍ 5916 സീറ്റും ബിജെപിയാണ് നേടിയത്. ഇത് മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്.

കോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കുംകോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കും

English summary
modi says tripura a model for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X