കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി ഭയപ്പെടുത്തുകയാണ്... എല്ലാവരുടെയും വികസനമാണ് അജണ്ടയെന്ന് മോദി!!

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയെ പാര്‍ലമെന്ററി നേതാവായി തിരഞ്ഞെടുത്ത പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ എല്ലാ എംപിമാര്‍ക്കും നന്ദിപറഞ്ഞ് പ്രധാനമന്ത്രി. ആദ്യമായി എംപിമാരാവുന്നവര്‍ക്ക് കൂടുതല്‍ വിജയാശംസകള്‍ നേരുന്നുവെന്നും മോദി പറഞ്ഞു. ഇത്തരമൊരു വലിയ വിജയം വലിയ ഉത്തരവാദിത്തമാണ് നല്‍കും. നമ്മള്‍ പക്വമായ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. ബിജെപി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ജനങ്ങള്‍ നമ്മളെ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു.

1

ബിജെപി പ്രവര്‍ത്തകര്‍ എപ്പോഴും ജനങ്ങളെ സഹായിക്കാന്‍ തയ്യാറായിരിക്കണം. നമ്മുടെ മന്ത്രിസഭയിലുള്ളവരും പാര്‍ലമെന്റിലുള്ളവരും അങ്ങനെ തന്നെ ആയിരിക്കണം. ബിജെപിക്ക് തകര്‍ക്കാന്‍ സാധിക്കാത്ത എല്ലാ മതിലുകളും നമ്മള്‍ തകര്‍ത്തു. എന്‍ഡിഎ വഴികാട്ടിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതാണ് ഈ തിരഞ്ഞെടുപ്പിന് പുതിയ മാനങ്ങള്‍ നല്‍കുന്നത്. ഇത് പുതിയൊരു കാലഘട്ടത്തിന് തുടക്കമിടുകയാണെന്നും മോദി പറഞ്ഞു.

എന്‍ഡിഎയെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങള്‍ വേണ്ടിയാവണം ഇനി പ്രവര്‍ത്തനം. ജനങ്ങളെ അത് ബോധ്യപ്പെടുത്താന്‍ സാധിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം എനിക്ക് മനസ്സിലായത് ജനങ്ങളാണ് എനിക്കും ബിജെപിക്കും വേണ്ടി പോരാടുന്നതെന്നാണ്. മാധ്യമങ്ങള്‍ എന്നോട് എന്തിനാണ് പ്രചാരണം നടത്താനായി പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് നന്ദി പറയാനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പ് എനിക്ക് തീര്‍ത്ഥാടനമായിരുന്നെന്നും മോദി പറഞ്ഞു.

നമ്മുടെ അമ്മമാരും പെണ്‍മക്കളും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. സ്ത്രീകളാണ് ഏറ്റവുമധികം വോട്ട് ചെയ്തത്. എന്‍ഡിഎ രണ്ട് ആഗ്രഹങ്ങളാണ് ഉള്ളത്. ഒന്ന് പ്രാദേശികതയിലും മറ്റൊന്ന് ദേശീയ തലത്തിലും ഊന്നിയുള്ളതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വ്യാജമായ ഭയത്തിലാണ് കഴിയുന്നത്. അവരെ വോട്ടുബാങ്കായി മാറ്റിയിരിക്കുകയാണ്. അവരെ വളരാന്‍ അനുവദിക്കുന്നില്ല. ഈ പ്രതിസന്ധി ഇല്ലാതാക്കി അവരുടെ വിശ്വാസം നേടുമെന്ന് ഉറപ്പ് തരുന്നു. ആ പ്രതിബന്ധവും ഇല്ലാതാക്കുമെന്നും മോദി വ്യക്തമാക്കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മോദി പറഞ്ഞു. 21ാം നൂറ്റാണ്ട് ഏഷ്യയുടെ മാത്രമല്ല ഇന്ത്യയുടേത് കൂടിയാണെന്നും മോദി അവകാശപ്പെട്ടു.

മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!

English summary
modi say will help all people and end minority fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X