കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രിയും പുടിനും; അമിത് ഷാ ഇന്‍, ജെയ്റ്റ്‌ലി ഔട്ട്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി രണ്ടാംതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുന്നു. അടുത്ത വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. മോദിയുമായി അടുത്ത സൗഹൃദമുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് വിവരം. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും എത്തിയേക്കും.

nare

ഇസ്രായേല്‍ പ്രധാനമന്ത്രി ചടങ്ങിന് എത്തിയാല്‍ അത് മറ്റൊരു ബന്ധത്തിന്റെ തുടക്കമാകുമെന്ന് കരുതുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ക്ക് മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് നേതൃത്വം നല്‍കുന്നത്. അമിത് ഷാ ഇത്തവണ മന്ത്രിസഭയിലുണ്ടാകും. ബിജെപി അധ്യക്ഷ പദവി രാജിവെച്ചേക്കും. മന്ത്രിസഭയിലെ രണ്ടാമനായി അദ്ദേഹമെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

ആരോഗ്യകാരണങ്ങളാല്‍ അരുണ്‍ ജെയ്റ്റ്‌ലി മാറിനിന്നേക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെള്ളിയാഴ്ച അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മോദിയും അമിത് ഷായും നേരില്‍ കണ്ട് അറിയിച്ചു. മുതിര്‍ന്ന നേതാക്കളായ അദ്വാനിയെയും ജോഷിയെയും ഒതുക്കിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച പ്രധാനമാകുന്നത്.

എന്‍ഡിഎയുടെ എല്ലാ എംപിമാരോടും ഇന്നും നാളെയുമായി ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മോദി സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ബുധനാഴ്ച ഗുജറാത്തിലെത്തും. ശേഷം ദില്ലിയിലേക്ക് മടങ്ങും. ആദ്യ വിദേശ സന്ദര്‍ശനം അമേരിക്കയിലേക്ക് ആകുമെന്നാണ് കരുതുന്നത്. അടുത്തമാസം അദ്ദേഹം അമേരിക്കയിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.

English summary
Modi second term oath, Israel PM, Russian President likely to guest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X