കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററില്‍ അനുഗ്രഹം തേടി മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്റെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹം തേടി. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മോദിയുടെ അനുഗ്രഹംതേടല്‍.

ടിവിയിലൂടേയും സോഷ്യല്‍ മീഡിയകളിലൂടേയും തന്റെ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും മോദി തന്‌റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നന്ദി പറഞ്ഞു. എല്ലാവരുടേയും സുസ്ഥിരമായ പിന്തുണയും അനുഗ്രവും തേടുന്നു എന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

Modi Twitter

മെയ് 26 എന്ന ചരിത്ര ദിനത്തില്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ മോദി യഥാ സമയം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. രാവിലെ മഹാത്മ ഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തിയത് മുതലുള്ള കാര്യങ്ങള്‍ ഇതില്‍പ്പെടും.

രാവിലെ രാജ്ഘട്ട് സന്ദര്‍ശിച്ചതിന് ശേഷം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മോദി സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യവും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നു.

മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ദിനത്തില്‍ രാജ്യം ഒരു ദുരന്തത്തെ നേരിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഉണ്ടായ തീവണ്ടി അപകടമാണത്. മുപ്പതോളം പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മോദി ട്വിറ്ററിലൂടെ ദു:ഖം രേഖപ്പെടുത്തി. ക്യാബിനറ്റ് സെക്രട്ടറിയോട് സ്ഥിതിഗതികള്‍ വിലയിരുത്താനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യവും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

English summary
Modi seeks support and blessings through Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X