കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ ആപ്പിലാക്കിയതു പോരേ മിസ്റ്റര്‍ മോദി; അഭിപ്രായമറിയാന്‍ മോദിയുടെ ആപ്പ്

500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചിട്ട് 2 ആഴ്ച പിന്നിടവെയാണ് ജനങ്ങളുടെ അഭിപ്രായമറിയാന്‍ ആപ്പുമായി പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Google Oneindia Malayalam News

ദില്ലി: 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചിട്ട് 2 ആഴ്ച പിന്നിടവെയാണ് ജനങ്ങളുടെ അഭിപ്രായമറിയാന്‍ ആപ്പുമായി പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്. രാജ്യത്ത് സാമ്പത്തികസുരക്ഷ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളുവെന്നും മോദി അറിയിച്ചു. പ്രാരംഭ ഘട്ട നടപടിയെന്ന നിലയിലാണ് കറന്‍സി നോട്ടുകള്‍ നിരോധിച്ചത്. കറന്‍സി പിന്‍വലിച്ചതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നു വന്നത്.

അഴിമതിക്കെതിരെയുള്ള ശക്തമായ പോരാട്ടമായി ചിലര്‍ ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നു. എന്നാല്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ എടുത്ത മണ്ടന്‍ തീരുമാനമാണിതെന്നാണ് മറ്റു ചിലര്‍ വിശേഷിപ്പിക്കുന്നത്. പുതിയ നോട്ടുകള്‍ ബാങ്കുകളിലും എടിഎമ്മിലും എത്താന്‍ വൈകുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നേരിട്ട് പണമിടപാട് നടത്തുന്നവരെ സാരമായി ബാധിച്ചിട്ടുണ്ട് മോദിയുടെ പുതിയ തീരുമാനം. നോട്ട് പിന്‍വലിച്ച തീരുമാനത്തില്‍ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായാണ് പുതിയ ആപ്പെന്ന് ട്വിറ്ററില്‍ മോദി രേഖപ്പെടുത്തിയിട്ടുണ്ട്.

Narendra Modi

കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തില്‍ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എനിക്ക് ആവശ്യമാണ്. അതിനായി ഈ സര്‍വേയില്‍ പങ്കെടുക്കണം എന്ന് ട്വീറ്റിനോടൊപ്പം സര്‍വേയുടെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും അഭിപ്രായം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കറന്‍സി പിന്‍വലിച്ച തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അഭിപ്രായ സര്‍വേയിലും രേഖപ്പെടുത്തുമെന്ന് നിസംശയം പറയാം.
English summary
Amid opposition attack, Prime Minister Narendra Modi today asked the people to directly convey their views to him on demonetisation via his App. He asked the public to participate in a survey where a number of questions have been posed with regard to scrapping of old Rs 500 and Rs 1000 currency notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X