മോദിയുടെ സെല്‍ഫി കേസ്: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി
അഹമ്മദാബാദ്: ഇത് സെല്‍ഫി യുഗമാണല്ലോ. ഇന്റര്‍നെറ്റ് ലോകത്തെ താരവും സെല്‍ഫി തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്ത ഒരു സെല്‍ഫിയും തിരഞ്ഞെടുപ്പിന് ശേഷം വിവാദമായിരുന്നു. കേസിന്റെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്കാന് അഹമ്മദാബാദ് കോടതി ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി, തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി സെല്‍ഫി എടുക്കുകയും പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ചട്ടലംഘന കേസില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്കാന് സിറ്റി ക്രൈംബ്രാഞ്ചിനോട് അഹമ്മദാബാദ് കോടതി ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്നം പ്രചരിപ്പിച്ച സംഭവം 126 ആം വകുപ്പ് പ്രകാരമുള്ള ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഗുജറാത്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷനോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേണം ആരംഭിയ്ക്കാന്‍ നിര്‍ദ്ദേശം നല്കി.
അഹമ്മദാബാദിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലെ റാണിപ് സ്കൂളിലാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന 126ആം വകുപ്പ് ലംഘിച്ച മോദി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ബി ജെ പിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തതാണ് വിവാദമായത്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications