കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സെല്‍ഫി കേസ്: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

  • By Aswathi
Google Oneindia Malayalam News

അഹമ്മദാബാദ്: ഇത് സെല്‍ഫി യുഗമാണല്ലോ. ഇന്റര്‍നെറ്റ് ലോകത്തെ താരവും സെല്‍ഫി തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്ത ഒരു സെല്‍ഫിയും തിരഞ്ഞെടുപ്പിന് ശേഷം വിവാദമായിരുന്നു. കേസിന്റെ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കാന്‍ അഹമ്മദാബാദ് കോടതി ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി, തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി സെല്‍ഫി എടുക്കുകയും പത്രസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ചട്ടലംഘന കേസില്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി ക്രൈംബ്രാഞ്ചിനോട് അഹമ്മദാബാദ് കോടതി ആവശ്യപ്പെട്ടത്.

modi-selfie

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്നം പ്രചരിപ്പിച്ച സംഭവം 126 ആം വകുപ്പ് പ്രകാരമുള്ള ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷനോട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേണം ആരംഭിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.

അഹമ്മദാബാദിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലെ റാണിപ് സ്‌കൂളിലാണ് മോദി വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന 126ആം വകുപ്പ് ലംഘിച്ച മോദി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ബി ജെ പിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തതാണ് വിവാദമായത്.

English summary
A local court here on Saturday asked the Ahmedabad Crime Branch to submit a report in a complaint against Prime Minister Narendra Modi of violating the model code of conduct during the polling period.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X