കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട യുവാക്കളെ.... മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി തകര്‍ത്തു, പ്രതികരണവുമായി രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. പ്രതിഷേധത്തിനിടെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് പോയ രാഹുല്‍ തിരിച്ചുവന്നെന്ന സൂചനയാണ് നല്‍കുന്നത്. രാജ്യത്തെ പ്രിയ യുവാക്കളെ, മോദിയും ഷായും ചേര്‍ന്ന്് നിങ്ങളുടെ ഭാവിയെ തകര്‍ത്തിരിക്കുകയാണ്. അവര്‍ക്ക് തൊഴിലില്ലായ്മയിലും രാജ്യത്തോട് ചെയ്ത ദ്രോഹങ്ങളിലും നിങ്ങള്‍ക്കുള്ള കോപത്തെ നേരിടാനാവില്ല. അതുകൊണ്ടാണ് നമുക്ക് പ്രിയപ്പെട്ടവരെ അവര്‍ വിഭജിക്കുന്നത്. അവര്‍ വെറുപ്പിന് പിന്നില്‍ ഒളിക്കുകയാണ്. ഓരോ ഇന്ത്യക്കാരനോടുമുള്ള സ്‌നേഹം പ്രകടിപ്പിച്ച് കൊണ്ടാണ് നമ്മള്‍ അവരെ പരാജയപ്പെടുത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

1

അതേസമയം വിമര്‍ശനങ്ങള്‍ക്കൊടുവില്‍ രാഹുല്‍ ഇന്ത്യയിലെത്തിയെന്നാണ് സൂചന. പൗരത്വ നിയമത്തില്‍ രാജ്യം വലിയ പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ രാഹുല്‍ അതൊന്നും ഗൗനിക്കാതെ വിദേശത്തേക്ക് പോയതാണ് വലിയ വിവാദമായത്. എന്നാല്‍ നാളെ സിഎഎയില്‍ നടക്കുന്ന പ്രതിഷേധത്തെ രാഹുല്‍ നയിക്കും. മഹാത്മാ ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിലാണ് പ്രതിഷേധം നടക്കുക. പ്രതിഷേധത്തില്‍ ഇതുവരെ 20 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

സത്യഗ്രഹവും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെയും ജനങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ട് കൊണ്ടാണ് സത്യഗ്രഹം. പ്രിയങ്ക ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് സത്യഗ്രഹം. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഗാന്ധിജിയുടെ പ്രതിഷേധ മാര്‍ഗം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പോലീസ് അതിക്രമം ഏകാധിപത്യ ഭരണത്തിന്റെ ലക്ഷണമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസും അവരുടെ കൂട്ടാളികളും മുസ്ലീം വിഭാഗത്തില്‍ നിന്ന് എനിക്ക് ലഭിക്കുന്ന പിന്തുണയില്‍ അസ്വസ്ഥരാണ്. അവര്‍ക്ക് എത്ര കാലം മുസ്ലീങ്ങളെ ഭയപ്പെടുത്താനാകും. കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്റെ വഴി മുടക്കാനാണ്. ബിജെപി ഇപ്പോള്‍ നടപ്പാക്കുന്നത് കോണ്‍ഗ്രസിന്റെ വാഗ്ദാനമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം കാരണം അവര്‍ ഇത്രയും കാലം ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു.

 പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം! പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം!

English summary
modi shah feared youngsters says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X