കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുകളെല്ലാം ഒഴിവാക്കാം; 'കശ്മീര്‍' പിന്തുണയ്ക്കണം, മോദി സര്‍ക്കാര്‍ ഉപാധിവച്ചെന്ന് സാക്കിര്‍ നായിക്

  • By Desk
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഉപാധിയോടെ തനിക്കെതിരായ കേസുകള്‍ ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി മോദി സര്‍ക്കാര്‍ തന്നെ സമീപിച്ചെന്ന് സാക്കിര്‍ നായിക്ക് അവകാശപ്പെട്ടു. സപ്തംബറില്‍ ഒരു പ്രതിനിധി മുഖേനയാണ് മോദി സര്‍ക്കാര്‍ തന്നെ സമീപിച്ചതെന്നും കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നയങ്ങളെ പിന്തുണയ്ക്കണമെന്നായിരുന്നു ഉപാധിയെന്നും സാക്കിര്‍ നായിക്ക് പറയുന്നു.

ഏറെ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലാണ് സാക്കിര്‍ നായിക്ക് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് മലേഷ്യയില്‍ കഴിയുകയാണ് ഇദ്ദേഹം. വിശദാംശങ്ങള്‍....

2016 മുതല്‍ മലേഷ്യയില്‍

2016 മുതല്‍ മലേഷ്യയില്‍

2016 മുതല്‍ മലേഷ്യയിലാണ് സാക്കിര്‍ നായിക്ക്. ഇന്ത്യയിലെത്തിയാല്‍ ഇദ്ദേഹത്തെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യും. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്ര നടപടിയെ പിന്തുണയ്ക്കണമെന്നാണ് ഉപാധി വച്ചതത്രെ.

ആദ്യം പരസ്യമാക്കിയത് യാസിര്‍

ആദ്യം പരസ്യമാക്കിയത് യാസിര്‍

പുതിയ അവകാശ വാദങ്ങള്‍ അടങ്ങിയ കാര്യങ്ങള്‍ മറ്റൊരു പണ്ഡിതനായ യാസിര്‍ ഖാദിയുടെ ഫേസ്ബുക്കിലാണ് ആദ്യം പരസ്യപ്പെടുത്തിയത്. ജനുവരി ഒമ്പതിന് യാസിറും സാക്കിര്‍ നായിക്കും തമ്മില്‍ കണ്ടിരുന്നു. ഈ വേളയില്‍ സംസാരിച്ച കാര്യങ്ങള്‍ എന്ന പേരിലാണ് യാസിര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

എല്ലാ കേസുകളും ഒഴിവാക്കാം

എല്ലാ കേസുകളും ഒഴിവാക്കാം

സാക്കിര്‍ നായിക്കിനെതിരായ എല്ലാ കേസുകളും ഒഴിവാക്കാമെന്ന് ദൂതന്‍ മുഖേന മോദി സര്‍ക്കാര്‍ അറിയിച്ചു. കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കണം. മരവിപ്പിച്ച ആസ്തികളെല്ലാം വിട്ടുനല്‍കും. ഇന്ത്യയിലേക്ക് എത്താന്‍ സുരക്ഷിത പാതയൊരുക്കുകയും ചെയ്യുമെന്നും സാക്കിര്‍ നായിക്കിനെ അറിയിച്ചുവെന്നാണ് യാസിര്‍ പറയുന്നത്.

വിശദീകരണവുമായി സാക്കിര്‍ നായിക്ക്

വിശദീകരണവുമായി സാക്കിര്‍ നായിക്ക്

മോദി സര്‍ക്കാര്‍ പുതിയ വാഗ്ദാനം മുന്നോട്ടുവച്ചതില്‍ നിന്ന് വ്യക്തമാകുന്നത്, സാക്കിര്‍ നായിക്കിനെതിരായ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നല്ലേ എന്ന് യാസിര്‍ ഖാദി ചോദിക്കുന്നു. യാസില്‍ പുറത്തുവിട്ട വിവരങ്ങള്‍ സംബന്ധിച്ച അറിയാന്‍ ഒട്ടേറെ മാധ്യമങ്ങള്‍ തന്നെ ബന്ധപ്പെട്ടുവെന്ന് സാക്കിര്‍ നായിക്ക് പിന്നീട് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

 മന്നര മാസം മുമ്പ്

മന്നര മാസം മുമ്പ്

മന്നര മാസം മുമ്പാണ് സര്‍ക്കാര്‍ പ്രതിനിധി തന്നെ സമീപിച്ചത്. ചില ഉദ്യോഗസ്ഥര്‍ തന്നെ വന്നു കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിര്‍ദേശ പ്രകാരമാണ് വന്നതെന്ന് പ്രതിനിധി പറഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിന് സുരക്ഷിത പാത ഒരുക്കാമെന്ന് പ്രതിനിധി പറഞ്ഞവെന്നും സാക്കിര്‍ നായിക്ക് അവകാശപ്പെട്ടു.

ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു

ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു

അന്നത്തെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. സാക്കിര്‍ നായിക്ക് വഴി മുസ്ലിം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാരിന് ബന്ധം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചാ വിഷയമായി. കശ്മീരില്‍ കേന്ദ്രം സ്വീകരിച്ച നടപടിയെ ഞാന്‍ വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായിട്ടാണ് കേന്ദ്രം കശ്മീരില്‍ ഇടപെട്ടതെന്ന് താന്‍ പറഞ്ഞുവെന്നും സാക്കിര്‍ നായിക്ക് വീഡിയോയില്‍ അറിയിക്കുന്നു.

മോദി സര്‍ക്കാരിനെ വിമര്‍ശിക്കരുത്

മോദി സര്‍ക്കാരിനെ വിമര്‍ശിക്കരുത്

കശ്മീരികളുടെ അവകാശങ്ങള്‍ എടുത്തു കളഞ്ഞിരിക്കുകയാണ്. അനീതിയെ ഒരിക്കലും പിന്തുണയ്ക്കില്ല. കശ്മീര്‍ ജനതയെ വഞ്ചിക്കാന്‍ താനില്ലെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ചോളൂ, എന്നാല്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് വന്ന പ്രതിനിധി തന്നെ അറിയിച്ചെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.

ഇസ്ലാമിക വിരുദ്ധം

ഇസ്ലാമിക വിരുദ്ധം

ഒട്ടേറെ മുസ്ലിം നേതാക്കള്‍ എന്‍ആര്‍സിയെ പിന്തുണയ്ക്കുന്നുണ്ട്. അവരെ ഭീഷണിപ്പെടുത്തിയിട്ടാകാം പിന്തുണ ലഭിച്ചത്. പിന്തുണച്ചില്ലെങ്കില്‍ ഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാം. നീതി ലംഘിക്കുന്ന നിയമങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. അതിനെ ഇന്ത്യന്‍ മുസ്ലിങ്ങള്‍ പിന്തുണയ്ക്കരുതെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.

മലദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ചു

മലദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ചു

വര്‍ഷങ്ങളായി മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്ക് അടുത്തിടെ മാലദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മാലദ്വീപ് അനുമതി നല്‍കിയില്ലെന്ന് മാലദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് നഷീദ് ആണ് പറഞ്ഞത്. മാലദ്വീപിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് മുഹമ്മദ് നഷീദ്.

വിട്ടുതരണമെന്ന് ഇന്ത്യ

വിട്ടുതരണമെന്ന് ഇന്ത്യ

53കാരനായ സാക്കിര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ഏറെ കാലമായി ആവശ്യപ്പെടുന്നു. 2016ല്‍ ഇന്ത്യ വിട്ട അദ്ദേഹം പിന്നീട് ഗള്‍ഫിലേക്കും ശേഷം മലേഷ്യയിലുമെത്തി. സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ നിയമ പ്രകാരം എന്‍ഐഎ കേസെടുത്തിട്ടുണ്ട്. കൂടാതെ ഇഡിയും കേസെടുത്തിട്ടുണ്ട്.

 കോടികളുടെ വിദേശപണം

കോടികളുടെ വിദേശപണം

കോടികളുടെ വിദേശപണം സാക്കിര്‍ നായിക്കിന്റെ ട്രസ്റ്റ് സ്വീകരിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി വിദേശത്ത് നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കുന്നു. പ്രഭാഷണങ്ങളിലൂടെ മുസ്ലിം യുവാക്കള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സൗദിയില്‍ നിന്ന് കൊച്ചിയിലെത്തിയത് 25 ടണ്‍ ഖുറാന്‍; ആരും ഏറ്റെടുത്തില്ല, ലേലം ചെയ്യുംസൗദിയില്‍ നിന്ന് കൊച്ചിയിലെത്തിയത് 25 ടണ്‍ ഖുറാന്‍; ആരും ഏറ്റെടുത്തില്ല, ലേലം ചെയ്യും

ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചുഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചു

English summary
Modi, Shah offered me safe passage in exchange for Kashmir support: Zakir Naik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X