കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും ശ്രമിച്ചു... പക്ഷേ ബിജെപി തോറ്റു, ജാര്‍ഖണ്ഡ് ഫലത്തില്‍ പ്രതികരിച്ച് ശിവസേന!!

Google Oneindia Malayalam News

മുംബൈ: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പരാജയത്തില്‍ പ്രതികരണവുമായി ശിവസേന. ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ ഉണ്ടായിരുന്ന സ്വാധീനം നഷ്ടമായതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ബിജെപി തോറ്റെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

1

അതേസമയം ബിജെപി സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ മറ്റൊരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ശിവസേന നടത്തുന്ന ആദ്യ പ്രതികരണമാണിത്. നേരത്തെ പൗരത്വ നിയമത്തില്‍ രൂക്ഷ പ്രതികരണമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശിവസേന നടത്തിയത്. രാഷ്ട്രീയം മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍, രാജ്യത്തെ ഭരിക്കുന്നത് തെറ്റായ ആളുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്ന മാര്‍ട്ടിന്‍ ലൂഥന്‍ കിംഗിന്റെ വാചകങ്ങളാണ് റാവത്ത് നേരത്തെ പങ്കുവെച്ചത്.

തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. എന്‍ആര്‍സി സംസ്ഥാന തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് സുദേഷ് വര്‍മ പറഞ്ഞു. പ്രചാരണത്തില്‍ എന്‍ആര്‍സി ഒരിക്കലും വിഷയമായിരുന്നില്ല. ജാര്‍ഖണ്ഡില്‍ പ്രതിഷേധങ്ങളോ അക്രമങ്ങളോ ഉണ്ടായിരുന്നില്ല. എന്‍ആര്‍സി ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്നാണ് ഞങ്ങള്‍ പ്രചാരണം നടത്തിയത്. അതേസമയം ഇത്ര വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും സുദേഷ് വര്‍മ പറഞ്ഞു.

പ്രതീക്ഷിച്ച പോലെ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഭൂരിപക്ഷം എളുപ്പത്തില്‍ നേടുമെന്നായിരുന്നു കരുതിയത്. ഞങ്ങള്‍ 65 സീറ്റിലധികം നേടുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ ബിജെപിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ രോഷമില്ല. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഒരുപക്ഷേ വികസന അജണ്ട നടപ്പാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കാം. ജനങ്ങളെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതിലും ഞങ്ങള്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടാവാം. പക്ഷേ ജനങ്ങള്‍ ഞങ്ങളെ തള്ളാനുള്ള കാരണം മനസ്സിലായിട്ടില്ലെന്നും സുദേഷ് വര്‍മ പറഞ്#ു.

പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെപ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ

English summary
modi shah tried but bjp has lost shiv sena on jharkhand result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X