കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നീക്കവുമായി ബിജെപി! സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സര്‍വ്വശക്തരായി കോണ്‍ഗ്രസ്- എന്‍സിപി സഖ്യം

  • By Aami Madhu
Google Oneindia Malayalam News

മൂന്ന് സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായത്. നഷ്ടത്തിനേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ്. തത്സ്ഥിതി തുടര്‍ന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം രുചിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി ഭയക്കുന്നു. ഈ സാഹചര്യത്തില്‍ വ്യക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നേരിട്ട് ഇറങ്ങി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള പദ്ധതികളാണ് അമിത് ഷായും നരേന്ദ്ര മോദിയും ഒരുക്കുന്നത്.

ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ് മഹാരാഷ്ട്ര എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാത്തെ പ്രധാന സഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുകയാണ് ബിജെപി.

 ശിവസേന അകന്നു

ശിവസേന അകന്നു

യുപി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനമെന്നതാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ പ്രാധാന്യം.48 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുളളത്.കഴിഞ്ഞ തവണ ബിജെപി 24 സീറ്റിലും ശിവസേന 20 സീറ്റിലുമാണ് മത്സരിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കിലും ശിവസേന സഖ്യത്തില്‍ നിന്ന് ഏറെ അകന്ന് കഴിഞ്ഞെന്നതാണ് ബിജെപിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നത്.

 ബിജെപിയുടെ പ്രധാന ശത്രു

ബിജെപിയുടെ പ്രധാന ശത്രു

1990 മുതല്‍ എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിവസേന നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതലാണ് എന്‍ഡിഎയ്ക്കെതിരെ തിരിഞ്ഞ് തുടങ്ങിയത്. ഒരുപക്ഷേ പ്രതിപക്ഷത്തെക്കാള്‍ മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രധാനശത്രുവായി ശിവസേന മാറിയിരിക്കുകയാണ്.

 ബിജെപിക്ക് തലവേദന

ബിജെപിക്ക് തലവേദന

മോദിയുടെ നിരന്തര വിമര്‍ശകര്‍ എന്നതിനപ്പുറം
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പിന്നാലെ രാഹുലിനേയും കോണ്‍ഗ്രസിനേയും അഭിനന്ദിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയതും ബിജെപിക്ക് തലവേദനയായിട്ടുണ്ട്.

 സഹകരിക്കാതെ

സഹകരിക്കാതെ

ഇതോടെ എന്‍ഡിഎ വിട്ട് പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുകയെന്ന സാഹസത്തിന് മുതിരുകയാണോ ശിവസേന എന്നതരത്തില്‍ അടക്കം ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനിടെ ശിവസേനയുമായി അനുനയ ചര്‍ച്ചകള്‍ക്ക് ബിജെപി ശ്രമം നടത്തിയെങ്കിലും ശിവസേന ഇതിനോടൊന്നും സഹകരിച്ചിരുന്നില്ല.

നേട്ടം കൊയ്യും

നേട്ടം കൊയ്യും

മുന്‍കാല ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ 2004 ല്‍ ബിജെപി ശിവസേന സഖ്യം 25 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 22 സീറ്റുകള്‍ നേടിയിരുന്നു. 2009 ല്‍ ബിജെപി ഖ്യത്തിന് 20 സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 25 സീറ്റ് നേടി.

 ഡെഡ് ലൈന്‍

ഡെഡ് ലൈന്‍

ഇത്തവണയും ബിജെപിയും സേനയും ചേര്‍ന്ന് മത്സരിച്ചാല്‍ പോലും മഹാരാഷ്ട്രയില്‍ വിജയിക്കുക എളുപ്പമല്ലെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയില്‍ വ്യക്തമായിരുന്നു.ഈ സാഹചര്യത്തില്‍ജനവരി 31 വരെ സഖ്യസാധ്യതകള്‍ തേടി ബിജെപി ശിവസേനയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

 അവസാന തന്ത്രങ്ങള്‍

അവസാന തന്ത്രങ്ങള്‍

എന്നാല്‍ ദിവസവുമെന്നോണം കടുത്ത വിമര്‍ശനങ്ങളുമായി ശിവസേന ബിജെപിയെ കടന്നാക്രമിച്ച് കൊണ്ടേയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ശിവസേന സഖ്യം ഉപേക്ഷിച്ചാലും തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

 വികസന പദ്ധതികള്‍

വികസന പദ്ധതികള്‍

അതേസമയം മഹാരാഷ്ട്ര കൈവിടാതിരിക്കാന്‍ ആവനാഴിയിലെ അമ്പുകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ് അമിത് ഷാ.വരും ആഴ്ചകളില്‍ മോദിയും അമിത് ഷായും പങ്കെടുക്കുന്ന നിരവധി പരിപാടികളാണ് സംസ്ഥാനത്ത് ബിജെപി ഒരുക്കുന്നത്

 ആര്‍എസ്എസുമായി ചര്‍ച്ച

ആര്‍എസ്എസുമായി ചര്‍ച്ച

ജനവരി 9 ന് സോലാപൂരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മോദി നടത്തും.കൂടാതെ നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അമിത് ഷാ നേരിട്ട് സന്ദര്‍ശനം നടത്തും. നാഗ്പൂരില്‍ ആര്‍എസ്എസിന്‍റെ ആസ്ഥാനത്ത് പ്രത്യേക യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കും.

പൂര്‍ത്തിയായി

പൂര്‍ത്തിയായി

അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. 48 സീറ്റുകളില്‍ ഇരുപത് സീറ്റുകള്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ധാരണം.

ബിജെപി വിരുദ്ധ മുന്നണി

ബിജെപി വിരുദ്ധ മുന്നണി

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശിവസേന സഖ്യത്തോട് തോറ്റ ശേഷം കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വഴിപിരിഞ്ഞിരുന്നു. എന്നാല്‍ പുതിയ സഖ്യം രൂപപ്പെടുന്നതിലൂടെ ബിജെപി വിരുദ്ധമുന്നണി മഹാരാഷ്ട്രയില്‍ ശക്തിപ്പെടുമെന്നാണ് കണക്കാക്കുന്നത്.

English summary
Modi, Shah to visit Maharashtra amidst uncertainty over alliance with Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X