മോഡി കെജ്രിവാളിനെ കണ്ട് പഠിക്കണം: ദിഗ് വിജയ്‌സിംഗ്
ദില്ലി: ദില്ലിയില്‍ ഞെട്ടിക്കുന്ന വിജയം നേടി അധികാരത്തിലെത്തിയ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കുമുള്ള അഭിനന്ദനങ്ങള്‍ തീരുന്നില്ല. ഇപ്രാവശ്യം കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗാണ് കെജ്രിവാളിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയും ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി ലാളിത്യവും വിനയവും അരവിന്ദ് കെജ്രിവാളില്‍ നിന്ന് കണ്ട് പഠിക്കണമെന്നാണ് ദിഗ് വിജയ് സിംഗിന്റെ ഉപദേശം. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ അണ്ണ ഹസാരെയെയും കെജ്രിവാളിനെയും അന്ന് രൂക്ഷമായ വിമര്‍ശിച്ച വ്യക്തിയാണ് ദിഗ് വിജയ്‌സിംഗ് എന്ന് ഓര്‍ക്കണം.

അന്ന് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയവരെല്ലാം ദില്ലിയിലെ എഎപിയുടെ വിജയം കണ്ട് ഞെട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിംഗിന്റെയും പ്രശംസ. നിയമസഭയില്‍ വിശ്യാസവോട്ടു നേടിയ ആംആദ്മി പാര്‍ട്ടിയെ അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം ആം ആദ്മി പാര്‍ട്ടയെ കോണ്‍ഗ്രസ് പിന്തുണച്ചത് മോഡിയ്ക്ക് ദില്ലിയില്‍ വര്‍ധിച്ചവുരുന്ന ജനപ്രീതികൊണ്ടാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെ ദില്ലിയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് തള്ളി. ബിജെപിക്കായി മോഡി റാലി നടത്തുന്നതില്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മോഡി ദില്ലിയില്‍ കൂടുതല്‍ റാലികള്‍ നടത്തട്ടെ, അതു ബിജെപിക്ക് നഷ്ടമേ ഉണ്ടാക്കൂ എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications