മോദി രാഹുലിനെ കണ്ട് പഠിക്കണം: മിസ
പട്‌ന: ബി ജെ പിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലൊരു പ്രസംഗകനാണ് എന്ന് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി. പക്ഷേ പ്രധാനമന്ത്രിയാകാന്‍ അത് മാത്രം പോര. നല്ല പ്രസംഗകന്‍ ആയത് കൊണ്ടുമാത്രം മോദി നല്ല പ്രധാനമന്ത്രിയാകും എന്ന് പറയാന്‍ പറ്റില്ല എന്നും മിസ പറഞ്ഞു.
നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയെക്കണ്ട് പഠിക്കണം. ജനങ്ങളോട് എങ്ങിനെയാണ് ഇടപെടേണ്ടത് എന്ന് രാഹുല്‍ ഗാന്ധിയെ കണ്ട് പഠിക്കണം. രാഹുല്‍ എങ്ങനെയാണ് സാധാരാണക്കാരോടും കൂലിപ്പണിക്കാരോടും മുക്കുവരോടും മറ്റും ഇടപഴകുന്നത് എന്നത് മാതൃകാപരമാണ്. നല്ല പ്രസംഗകനാകുക എന്നത് നല്ല കാര്യമാണ്. എന്നാല്‍ അതിലും എത്രയോ പ്രയാസമുള്ളതാണ് പ്രധാനമന്ത്രിയാകുക എന്നത്.

എന്ന് കരുതി മോദിയാണ് ഏറ്റവും നല്ല പ്രസംഗകന്‍ എന്ന അഭിപ്രായമൊന്നും മിസ ഭാരതിക്ക് ഇല്ല. അടല്‍ ബിഹാരി വാജ്‌പേയ് നരേന്ദ്ര മോദിയെക്കാള്‍ നല്ല പ്രസംഗകനായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാടലീപുത്രത്ത് നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകളായ മിസ ഭാരതി.
ബിഹാറില്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പമാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി മത്സരിക്കുന്നത്. ബി ജെ പി - എല്‍ ജെ പി, ജെ ഡി യു എന്നീ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യം എതിര്‍ക്കുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് മത്സരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഭാര്യ റാബ്രി ദേവിക്കൊപ്പം മകള്‍ മിസ ഭാരതിയും മത്സരരംഗത്ത് വരുന്നത്.


Click it and Unblock the Notifications