Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠിച്ചത് ഹൈസ്‌കൂള്‍ വരെയെന്ന് മോദി പറഞ്ഞത് സത്യമാണ്, പക്ഷേ...

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രാം ക്ലാസ് വരെ പഠിച്ചു. വിവരാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മുതല്‍ സാധാരണക്കാര്‍ വരെ ചോദിക്കുകയാണ്. എം എ വരെ പഠിച്ചു എന്ന് ചിലര്‍. ഹൈ സ്‌ക്കൂള്‍ മാത്രമെന്ന് വേറെ ചിലര്‍. ഹൈ സ്‌കൂള്‍ വരെ മാത്രമേ മോദി പഠിച്ചിട്ടുള്ളൂ എന്ന് പ്രചരിപ്പിക്കുന്നവര്‍ തീര്‍ച്ചയായും രാഷ്ട്രീയ എതിരാളികള്‍ തന്നെയാണ്.

ഹൈസ്‌കൂള്‍ വരെ മാത്രമേ താന്‍ പഠിച്ചിട്ടുള്ളൂ എന്ന് മോദി പറയുന്ന ഒരു വീഡിയോയും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസ് എം പി രാജീവ് ശുക്ല, ജേര്‍ണലിസ്റ്റായിരുന്ന കാലത്ത് നല്‍കിയ ഈ അഭിമുഖത്തില്‍ താന്‍ ഗുജറാത്ത് യൂണിവെഴ്‌സിറ്റിയില്‍ നിന്നും ഫസ്റ്റ് ക്ലാസോടെ എം എ പാസായ കാര്യം മോദി പറയുന്നുണ്ട്. എന്നാല്‍ ആ ഭാഗം കട്ട് ചെയ്താണ് മോദി വിരോധികള്‍ ഈ പെരും നുണ പ്രചരിപ്പിച്ചത്.

പറയുന്നത് മോദിക്കെതിരെ ആയത് കൊണ്ട് അത് വിശ്വസിക്കാനും സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ആളുണ്ടായി. എന്നാല്‍ മോദിയുടെ വിദ്യാഭ്യാസത്തിന്റെ സത്യാവസ്ഥ എന്താണ്.. ഈ വീഡിയോയില്‍ മോദി തന്നെ കാണൂ..

പഠിക്കാന്‍ അത്ര മിടുക്കനല്ല

പഠിക്കാന്‍ അത്ര മിടുക്കനല്ല

ശരിക്കും ഞാനൊരു വലിയ പഠിതാവ് ആയിരുന്നില്ല, എന്നാല്‍ പുതിയ സാങ്കേതിക വിദ്യകളോട് വലിയ താല്പര്യമായിരുന്നൂ... - ഇങ്ങനെയാണ് മോദി സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നത്.

എത്രവരെ പഠിച്ചു?

എത്രവരെ പഠിച്ചു?

അപ്പൊ താങ്കള്‍ എത്രവരെ പഠിച്ചു...? പ്രൈമറി തലം..? - എന്നാണ് അഭിമുഖ കാരനായ രാജീവ് ശുക്ലയുടെ ചോദ്യം.

മോദിയുടെ മറുപടി ഇങ്ങനെ

മോദിയുടെ മറുപടി ഇങ്ങനെ

അല്ല... ഞാന്‍ പതിനേഴാമത്തെ വയസ്സില്‍ വീട് വിട്ടതാണ്.. അതുകൊണ്ട് ഹൈസ്‌കൂള്‍ വരെയെ അന്ന് പഠിച്ചുള്ളൂ - എന്ന് മോദി മറുപടി പറഞ്ഞു. ഇവിടെ വെച്ച് വീഡിയോ കട്ട് ചെയ്താണ് മോദി വിരോധികള്‍ പ്രചരിപ്പിക്കുന്നത്.

എങ്കില്‍ മോദി എത്ര വരെ പഠിച്ചു

എങ്കില്‍ മോദി എത്ര വരെ പഠിച്ചു

ആര്‍ എസ് എസിലെ ആളുകളുടെ പ്രേരണയാല്‍ ദില്ലിയില്‍ നിന്നും ബിഎയും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎയും സ്വന്തമാക്കി. വിദൂരവിദ്യാഭ്യാസത്തിലൂടെയാണ് ഇത്.

സത്യം പുറത്ത് വരണ്ടേ

മോദി വിരോധികള്‍ പ്രചരിപ്പിക്കുന്നതാണോ സത്യം. അല്ല എന്നറിയാന്‍ മോദി തന്നെ സംസാരിക്കുന്ന വീഡിയോ കാണൂ. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ വീഡിയോ. ഈ വിവാദം ഉയര്‍ന്നപ്പോള്‍ ഉണ്ടാക്കിയതല്ല എന്ന് ചുരുക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+