കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 മിനുട്ട് വൈകി; മോദി കോട്ടിന് നഷ്ടം 5 കോടി!

Google Oneindia Malayalam News

സൂറത്ത്: വൈകിട്ട് 5 മണി വരെയായിരുന്നു ലേലം. 5 മണി കഴിഞ്ഞ് രണ്ട് മിനുട്ട് കൂടി വൈകിപ്പോയി ലാവ്ജി ബാദ്ഷാ മോദി കോട്ടിന് 5 കോടി വിളിക്കാന്‍. രണ്ട് മിനുട്ട് വൈകിയെത്തിയ ലേലം ജില്ലാ കളക്ടര്‍ തള്ളി. ധര്‍മാനന്ദന്‍ ഡയമണ്ട്‌സിന്റെ ഉടമ ലാല്‍ജി പട്ടേല്‍ മോദിയുടെ കോട്ട് 4.31 കോടിക്ക് സ്വന്തമാക്കുകയും ചെയ്തു.

വെറും രണ്ടേ രണ്ട് മിനുട്ടിന്റെ വ്യത്യാസത്തില്‍ ലാവ്ജി ബാദ്ഷായ്ക്ക് നഷ്ടമായത് മോദിയുടെ കോട്ട്. കോട്ടിന് നഷ്ടം വന്നതോ ഏതാണ്് 70 ലക്ഷം രൂപ. ഗംഗ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രയും തുക കുറവ് വന്നു എന്ന് കരുതുന്നതാകും എളുപ്പം. കാരണം മോദിയുടെ കോട്ട് ലേലം ചെയ്ത തുക പോകുന്നത് ഗംഗ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്.

modi

ആവേശകരമായ ലേലമാണ് മോദിയുടെ കോട്ടിന് വേണ്ടി അവസാന ദിവസമായ വെള്ളിയാഴ്ച നടന്നത്. സഞ്ജയ് മൗലവ്യ, ലാല്‍ജി പട്ടേല്‍, ലാവ്ജി ബാദ്ഷാ തുടങ്ങിയ പ്രമുഖരാണ് അവസാന നിമിഷം കോട്ടിന് വേണ്ടി പൊരുതിയത്. എന്താലായും മോദിയുടെ കോട്ട് ഗുജറാത്തിന് പുറത്തേക്ക് വിടില്ല എന്ന വ്യാപാരികളുടെ തീരുമാനം നടപ്പിലായി.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്റ്റാര്‍ വജ്ര നിര്‍മാണ കന്പനിയുടെ ഉടമസ്ഥന്‍ വിപുല്‍ ഷാ മൂന്നാം ദിവസം ഉച്ചയോടെ മോദിയുടെ കോട്ടിന് 2.5 വില നല്‍കാന്‍ തയ്യാറായിരുന്നു. സൂറത്തില്‍ നിന്നുള്ള വ്യവസായി ലാവ്ജി ബാദ്ഷായും ജയന്തി അകഌറയും 1.81 കോടി രൂപ വരെ ആദ്യദിവസങ്ങളില്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കോട്ട് ധരിച്ചത്.

English summary
Modi suit auction: Rs 5 crore bid loses for being 2 minutes late
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X