ആശാറാം കേസ്; മോഡി ഡിജിപിയെ വിളിച്ചുവരുത്തി
അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കും എതിരായ അന്വേഷണ പുരോഗതി അറിയാനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഡി ജി പിയെ വിളിച്ചുവരുത്തി. ഒൡവില്‍ പോയ നാരായണ്‍ സായിക്ക് വേണ്ടി ഗുജറാത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്. മറ്റൊരു പീഡനക്കേസില്‍പ്പെട്ട് ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന ആശാറാമിനെ വിട്ടുകിട്ടാനും ഗുജറാത്ത് പോലീസ് ശ്രമം നടത്തുന്നുണ്ട്.
നാരായണ്‍ സായിക്കെതിരെ പരാതിയുമായി സഹോദരി തന്നെയാണ് പോലീസിനെ സമീപിച്ചത്. അവന്റെ ഒപ്പം പോകാനായി എപ്പോഴും കൂടെ വിളിക്കും. എപ്പോഴും ഞാന്‍ അവന്റെ അടുത്തുതന്നെ ഉണ്ടാകണം. കൂടെ നില്‍ക്കുന്ന ആളുകള്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ അയ്ച്ചുകൊലുക്കലാണ് അവന്റെ പണി - നാരായണ്‍ സായിയെക്കുറിച്ച് സഹോദരി പറയുന്നു.

പീഡനക്കേസുകളില്‍ പെട്ട അച്ഛനും മകനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. നാരായണ്‍ സായിയുടെ ആശ്രമത്തിന്റെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞുപൊട്ടിച്ചു. നാരായണ്‍ സായിക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. ആറ് സംഘങ്ങളായാണ് പോലീസ് നാരായണ്‍ സായിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്.
അതേസമയം, വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് എതിരായി മധ്യപ്രദേശ് പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. 2011 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷണത്തിനായി വീണ്ടും തുറന്നിരിക്കുകയാണ്. ആശാറാമിന്റെ ശിഷ്യനായിരുന്ന ഒരാളുടെ സംശയാസ്പദമായ മരണമാണ് കേസിന് ആധാരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോധ്പൂരിലെ ജയിലില്‍ കഴിയുകയാണ് ആശാറാം ബാപ്പു.












Click it and Unblock the Notifications