മന്‍മോഹന്‍ സിംഗ് Vs നരേന്ദ്രമോദി: മന്‍മോഹന്‍ എന്തൊരു പരാജയമാണ് നിങ്ങള്‍, ഇതാ കണക്കുകള്‍!

  • By: Kishor
Subscribe to Oneindia Malayalam

ആസൂത്രിതമായ കൊള്ള - നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. നോട്ട് നിരോധനത്തിന് പിന്നാലെ സിംഗ് രാജ്യസഭയില്‍ നടത്തിയ ആറ് മിനുട്ട് പ്രസംഗം അദ്ദേഹം ഭരിച്ച 10 കൊല്ലത്തെക്കാളും കൂടുതല്‍ കയ്യടി നേടിക്കൊടുത്തു. പൊതുവേ സൗമ്യനും മിതഭാഷിയുമായിട്ടാണല്ലോ സിംഗ് അറിയപ്പെടുന്നത്.

Read Also: കാവ്യ മാധവന്റെ ഫേസ്ബുക്ക് കവര്‍ പേജ് അറംപറ്റി.. ഇനി ദിലീപിനെ സൂക്ഷിച്ചോ!

രാജ്യത്തെ അറുപത് ശതമാനം ജനങ്ങള്‍ക്കും ബാങ്കിംഗ് സൗകര്യമില്ല എന്നതിനാലാണ് മന്‍മോഹന്‍ സിംഗ് മോദിയുടെ തീരുമാനത്തെ പ്രധാനമായും കുറ്റം പറഞ്ഞത്. നല്ലത് തന്നെ. എന്നാല്‍ ആരാണ് ഇത് പറയുന്നത്. അത് പറയാന്‍ മന്‍മോഹന്‍ സിംഗിന് ആത്മനിന്ദ തോന്നണ്ടേ. സോഷ്യല്‍ മീഡിയയില്‍ മോദി അനുകൂലികള്‍ മന്‍ മോഹന്‍ സിംഗിനോട് ചോദിക്കുന്നത് ഈ ചോദ്യങ്ങളാണ്.

ആരാണീ മന്‍മോഹന്‍ സിംഗ്

ആരാണീ മന്‍മോഹന്‍ സിംഗ്

1972 മുതല്‍ 76 വരെ ചീഫ് ഇക്കണോമിക് അഡൈ്വസര്‍. 1982 മുതല്‍ 85 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. 1985 മുതല്‍ 87 വരെ പ്ലാനിങ് കമ്മീഷന്‍ തലവന്‍. 1991 മുതല്‍ 95 വരെ ധനകാര്യമന്ത്രി. 2004 മുതല്‍ 2014 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രി. എന്നിട്ടാണ് അദ്ദേഹം പരാതിപ്പെടുന്നത് ഈ രാജ്യത്തെ 60 ശതമാനം ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടില്ല എന്ന്. ആരാണ് സര്‍ ഉത്തരവാദി.

അഴിമതി കണ്ട് മിണ്ടാതിരുന്നില്ലേ

അഴിമതി കണ്ട് മിണ്ടാതിരുന്നില്ലേ

ഞാന്‍ മന്‍മോഹന്‍ സിംഗ്. മഹാനായ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍. സത്യസന്ധനായ രാഷ്ട്രീയക്കാരന്‍. ഞാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ടു ജി സ്‌പെക്ട്രം അഴിമതി നടന്നത്. ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി തുടങ്ങി പല അഴിമതിക്കേസുകളും പൊങ്ങിവന്നു. - എന്നിട്ട് നിങ്ങളെന്തെങ്കിലും മിണ്ടിയോ സര്‍.

ഫയലുകള്‍ എവിടെയെത്തിച്ചു

ഫയലുകള്‍ എവിടെയെത്തിച്ചു

ഞാന്‍ മന്‍മോഹന്‍ സിംഗ്. മഹാനായ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍. സത്യസന്ധനായ രാഷ്ട്രീയക്കാരന്‍. 7 റേസ് കോഴ്‌സ് റോഡില്‍ താമസിക്കുമ്പോഴും ഫയലുകള്‍ തീരുമാനമാകാന്‍ വേണ്ടി നമ്പര്‍ 10 ജന്‍പഥില്‍ കൊണ്ടുപോയി കാണിച്ചു. സോണിയാ ഗാന്ധിയുടെ അനുമതിയില്ലാതെ തീരുമാനമെടുത്തില്ല എന്നാണ് ആരോപണം. ഇത് ശരിയാണോ സര്‍.

എന്തിനാണീ കയ്യടി

എന്തിനാണീ കയ്യടി

രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന് കിട്ടിയ ഈ കയ്യടി എന്തുകൊണ്ടാണ് എന്നെങ്കിലും മന്‍മോഹന്‍ സിംഗിന് മനസിലാകുന്നുണ്ടോ. ഇത് മോദിയോടുള്ള വിരോധം കൊണ്ട് മാത്രമാണ്. അല്ലാതെ സിങിനോടുള്ള സ്‌നേഹം കൊണ്ടല്ല. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷവും മന്‍മോഹന്‍ മോഡ് അഥവാ സൈലന്റ് മോഡ് എന്ന് കളിയാക്കിയവര്‍ തന്നെയാണ് ഈ കയ്യടിക്കുന്നത്.

ജിഡിപി കുത്തനെ താഴേക്ക്

ജിഡിപി കുത്തനെ താഴേക്ക്

ഞാന്‍ പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷം കൊണ്ടാണ് 8.4 ആയിരുന്ന ജി ഡി പി 2014 ആകുമ്പോഴേക്ക് 4.8 വരെ താഴ്ന്നത്. ഇതേക്കുറിച്ച് മഹാനായ സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ മന്‍മോഹന്‍ സിംഗിന് എന്താണ് പറയാനുള്ളത്. അദ്ദേഹം എന്തെങ്കിലും പ്രസ്താവന നടത്തിയോ.

English summary
Modi supporters question Manmohan Singh's best-ever speech in Rajyasabha.
Please Wait while comments are loading...