ഇന്ത്യയെ സംരക്ഷിക്കുകയാണ് എന്റെ കടമ, അത് മാറില്ലെന്ന് രാഹുല്‍, ജനാധിപത്യത്തിന്റെ വിജയമെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: എന്തൊക്കെ സംഭവിച്ചാലും, താന്‍ ചെയ്യേണ്ട കടമയില്‍ മാറ്റമുണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യതാ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യയെ ആശയത്തെ സംരക്ഷിക്കുകയാണ് എന്റെ കടമയെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്തെഴുതും.രാഹുലിന്റെ അയോഗ്യത പിന്‍വലിക്കുന്നതിന് വേണ്ടിയാണിത്.
വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് വലിയ ആഘോഷത്തിലാണ്. ഇതിനിടെ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തെത്തുകയും ചെയ്തു.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, അതുപോലെ തന്നെ ഭരണഘടനയുടേയും എന്ന് ഖാര്‍ഗെ പറഞ്ഞു. കാത്തിരുന്ന് കണ്ടോളൂ, രാഹുല്‍ ഗാന്ധി ഒരു മാന്ത്രികനായി മാറുമെന്ന് പവന്‍ ഖേര പ്രതികരിച്ചു.

ഞങ്ങളിലാകെ ഊര്‍ജം നിറച്ചിരിക്കുകയാണ്. നീതിയിലാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. അത് സംഭവിച്ചിരിക്കുകയാണ്. ഇനിയാണ് പലതും സംഭവിക്കുക. രാഹുല്‍ ഒരു മാന്ത്രികനെ പോലെ മാറും. സത്യം എന്നും വിജയിക്കും. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇന്ന് വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണെന്ന് പവന്‍ ഖേര വ്യക്തമാക്കി.
കോടതി വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ ഒരു മാസത്തെ സമയം പോലും രാഹുലിന് നല്‍കിയിരുന്നില്ല. രാഹുലിനെ ശിക്ഷിച്ച കോടതി വിധി തെറ്റായിരുന്നുവെന്നാണ് സുപ്രീം കോടതി പറഞ്ഞത്. സത്യമാണ് വിജയിച്ചിരിക്കുന്നതെന്നും തിവാരി പറഞ്ഞു.ഞാന്‍ സഞ്ചരിക്കേണ്ട ദിശ ഏതാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ട്. എന്റെ മനസ്സില്‍ അതേ കുറിച്ചുള്ള ധാരണയുണ്ട്. എന്റെ പ്രവര്‍ത്തനം എന്താണെന്നും അറിയാം. തന്നെ സഹായിച്ച ആളുകളോട് നന്ദി പറയുന്നു. ജനങ്ങളുടെ പിന്തുണയ്ക്കും, സ്‌നേഹത്തിനും ഒരുപാട് നന്ദി എന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം സുപ്രീം കോടതി വിധിയോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം തിരിച്ചുകിട്ടും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യാം. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് സുപ്രീം കോടതി വിധിയെ കുറിച്ച് സംസാരിച്ചു. രാഹുലിന്റെ അംഗത്വം പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം നടപടിയെടുക്കാമെന്ന് സ്പീക്കര്‍ ചൗധരിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം കോടതി വിധി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിശദമായി പഠിക്കും. അതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ അംഗത്വം തിരിച്ചുനല്‍കും. പക്ഷേ ഈ നടപടി ക്രമങ്ങള്‍ക്ക് സമയപരിധിയില്ല. എത്ര സമയം വേണമെങ്കിലും എടുക്കാം. എന്നാല്‍ വേഗം നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ജനുവരി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാ അംഗത്വം ഇതുപോലെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തിരുന്നു. അതേസമയം മാനനഷ്ടക്കേസില്‍ നടപടികള്‍ അവസാനിച്ചിട്ടില്ല. ഇത് സൂറത്ത് കോടതിയില്‍ തുടരും.












Click it and Unblock the Notifications