കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍ മതി; അദ്വാനി ഗാന്ധിനഗറിലേക്ക് ഇല്ല

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിശ്ചയിച്ച ഗാന്ധിനഗര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് ബി ജെ പി വെറ്ററന്‍ ലീഡര്‍ എല്‍ കെ അദ്വാനി. തന്റെ താല്‍പര്യം നിരാകരിച്ച പാര്‍ട്ടിയോടുള്ള പ്രതിഷേധം വ്യക്തമാക്കിയാണ് അദ്വാനി ഗാന്ധിനഗര്‍ സീറ്റ് വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നത്. ഇത്തവണ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും മത്സരിക്കാനാണ് അദ്വാനിക്ക് താല്‍പര്യം.

പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയ നേതാക്കള്‍ വ്യാഴാഴ്ച അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വഴങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗാന്ധിനഗറിലെ എം പിയാണ് അദ്വാനി. ഒരിക്കല്‍ കൂടി ഗാന്ധിനഗറില്‍ നിന്നും മത്സരിക്കാനില്ല എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഭോപ്പാലിലേക്ക് മാറാന്‍ ശ്രമം നടത്തുന്നത്.

advani-modi

പാര്‍ട്ടി മുന്‍ പ്രസിഡണ്ട് നിതിന്‍ ഗഡ്കരി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ പ്രമുഖരും അദ്വാനിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശ്രമം നടത്തി. എന്നാല്‍ മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ സീനിയര്‍ നേതാവിനെ അനുനയിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അദ്വാനിയുടെ താല്‍പര്യം പരിഗണിക്കാതെ ബുധനാഴ്ച പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ഗാന്ധിനഗറിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.

അതിനിടെ അദ്വാനിയെ ഭോപ്പാലില്‍ നിന്നും മത്സരിപ്പിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗിനെയാണ് തന്റെ താല്‍പര്യം ചൗഹാന്‍ അറിയിച്ചത്. ഭോപ്പാലില്‍ അദ്വാനി മത്സരിക്കുന്നത് മധ്യപ്രദേശില്‍ ബി ജെ പിയുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇതേ കാരണം കൊണ്ടാണ് ഗുജറാത്തില്‍ നിന്നും അദ്വാനി മത്സരിക്കണമെന്ന് മോദി വാശി പിടിക്കുന്നത് എന്നും കരുതപ്പെടുന്നു.

English summary
Advani unhappy with Gandhinagar. Modi, Sushma, Jaitley met him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X