10 വയസ്സുകാരിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി, എന്താകും കാര്യം?
കാണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നും നന്ദി പറഞ്ഞുകൊണ്ട് 10 വയസ്സുകാരിക്ക് കത്ത്. എല്ലാവര്‍ക്കും എല്ലാ ദിവസവും കിട്ടുന്ന ബഹുമതിയൊന്നുമല്ല ഇത്. അതുകൊണ്ട് തന്നെ 10 വയസ്സുകാരി അദിതി സന്തോഷവതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നും വന്ന കത്ത് തന്നെ അദിതി എന്ന ആറാംക്ലാസുകാരിയുടെ സന്തോഷത്തിന് കാരണം.
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ഈ പത്ത് വയസ്സുകാരിയോട് എന്തിനായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പറഞ്ഞത് എന്നാണോ. ഉത്തരം വളരെ ലളിതം. പ്രധാനമന്ത്രിയുടെ നല്ല പ്രവൃത്തികളെ അഭിനന്ദിച്ച് അദിതി ഒരു കത്ത് പ്രധാനമന്ത്രിക്ക് അങ്ങോട്ട് അയച്ചിരുന്നു. അതിന് മറുപടിയായിട്ടാണ് മോദി നന്ദി പറഞ്ഞുകൊണ്ട് കത്തെഴുതിയത്.

മോദിയുടെ കാംപെയ്‌നുകളെ അഭിനന്ദിച്ചുകൊണ്ട് താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതിയിരുന്നു എന്ന് 10 വയസ്സുകാരിയായ അദിതി പറയുന്നു. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ വിശ്വാസമറിയിച്ചുകൊണ്ടായിരുന്നു ആ കത്ത്. ഇതിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നന്ദി പറഞ്ഞ് കത്ത് കിട്ടിയത്. താന്‍ അതീവ സന്തോഷവതിയാണ് - അദിതി പറയുന്നു.
തന്റെ മകള്‍ ഇത്തരമൊരു കത്തെഴുതിയ കാര്യം തനിക്കറിയില്ലായിരുന്നു എന്നാണ് അദിതിയുടെ അമ്മ പറയുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മകള്‍ ഇത്രയും സൂക്ഷ്മമായി പിന്തുടരാറുണ്ടായിരുന്നു എന്ന കാര്യവും തനിക്കറിയില്ലായിരുന്നു. അദിതിയുടെ അമ്മ സീന്യൂസിനോട് പറഞ്ഞു. മോദിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഇതുപോലെ തന്നെ തുടര്‍ന്നുപോകണം എന്നാണ് അദിതി ഇപ്പോള്‍ പറയുന്നത്.












Click it and Unblock the Notifications