കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിയുടെ യാത്ര പൂര്‍ത്തിയാക്കാന്‍ മോദി

  • By Super
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രാഷ്ട്രീയചിത്രം വ്യക്തമാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചാനലുകള്‍ പുറത്തുവിട്ട രാഷ്ട്രീയചിത്രം പറയുന്നത് താമര ഇതള്‍ വിടര്‍ത്തുമെന്നാണ്. അതേസമയം തന്നെ ഈ വിജയം എന്‍.ഡി.എ മുന്നണിയുടെ വിജയമല്ല. മറിച്ച് മോദി തരംഗവും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബി.ജെ.പി ഉയരുന്നുവെന്നുമാണ് നിരീക്ഷകര്‍ പറയുന്നത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിക്ക് 270 മുതല്‍ 282 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. അത് സൂചിപ്പിക്കുന്നത് സഖ്യങ്ങള്‍ തേടി നടക്കേണ്ട അവസ്ഥ ബി.ജെ.പിക്ക് വരില്ലെന്നാണ്.

വര്‍ഗ്ഗീയവാദിയെന്നും തീവ്രഹിന്ദുവെന്നും മുദ്രകുത്തപ്പെട്ടിട്ടും മോദി ബി.ജെ.പിയെ വിജയരഥത്തിലേയ്ക്ക് നയിക്കുന്നുവെന്നു വേണം കരുതുവാന്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി 1990ല്‍ തുടങ്ങിവെച്ച യാത്ര പൂര്‍ത്തിയാക്കുന്നു. 1998ഉം 2014 ഉം തമ്മിലുള്ള വ്യത്യാസം ഇത്രമാത്രം: അധികാരം കേന്ദ്രീകരിക്കപ്പെട്ടത് രണ്ട് പേരിലായിരുന്നു. വികസനപുരുഷനായ വാജ്‌പേയിയും ലോഹ് പുരുഷനായി കണക്കാക്കപ്പെട്ട എല്‍.കെ അദ്വാനിയും.

MOdi


ഇത്തവണ വികസനവും ലോഹവും ഒരാളില്‍ തന്നെ സമന്വയിക്കുകയാണ്. അതുകൊണ്ടു തന്നെ മോദി വാജ്‌പേയിയേക്കാളും കരുത്തനാണ്. ചിത്രം വ്യക്തമാകുവാന്‍ ഇനിയും രണ്ട് ദിവസം കൂടി കാത്തിരിക്കണം. പക്ഷേ മോദിയുടെ മേല്‍ക്കെ വ്യക്തമാണ്. 1990കള്‍ വരെ ദേശീയരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു കോണ്‍ഗ്രസ് മാത്രമായിരുന്നു. പിടിവിട്ടുപോയത് കോണ്‍ഗ്രസ് 2009ല്‍ തിരിച്ചുപിടിച്ചു. ആ സ്ഥാനം ഇന്ന് ബി.ജെ.പി പിടിച്ചെടുത്തിരിക്കുകയാണ്.

അഭിപ്രായസര്‍വ്വേകള്‍ പൂര്‍ണ്ണായും ശരിയാകണമെന്നില്ല. 2004ല്‍ ഭരണം എന്‍.ഡി.എയ്ക്കായിരിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. പക്ഷേ നറുക്ക് വീണത് യു.പി.എയ്ക്കായിരുന്നു. ഇത്തവണയും അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം. കാരണം പലയിടങ്ങളിലും സീറ്റ് വിഭജനം വോട്ട് വിഭജനം അടിസ്ഥാനമാക്കിയായിരുന്നു. ചിലപ്പോള്‍ ബി.ജെ.പി സഖ്യം നേടുമെന്ന് പറയപ്പെടുന്ന 272 സീറ്റ് 200ല്‍ താഴെ പോയെന്നും വരാം. എങ്കിലും ബി.ജെ.പി നേടിയ മേല്‍ക്കൈ അംഗീകരിക്കാതിരിക്കാനാവില്ല. കാരണം സീറ്റുകളല്ല പ്രധാനം. വോട്ട് വിഭജിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നതാണ്.

English summary
BJP prime minister candidate to finish what Vajpayee began
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X