കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മിറ്റി: മോഡി സ്ഥാനമൊഴിഞ്ഞേക്കും

Google Oneindia Malayalam News

ദില്ലി: ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഒഴിഞ്ഞേക്കുമെന്ന് സൂചന. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കമെന്നറിയുന്നു. നേരത്തെ, മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.

അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മോഡി മാറിനില്‍ക്കുമെന്ന വാര്‍ത്തകളെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് തള്ളിക്കളഞ്ഞു. ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാക്കളും മോഡി മാറിനില്‍ക്കില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഗുജറാത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും ഉണ്ടാകാനിടയില്ല എന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.

modi

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറുന്നത് പാര്‍ട്ടിയുടെ ഭീഷ്മാചാര്യന്‍ എല്‍ കെ അദ്വാനിയെയും സന്തോഷിപ്പിച്ചേക്കും എന്നാണ് ദില്ലിയില്‍ നിന്നുള്ള സൂചനകള്‍. തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ അവരോധിച്ചത് അദ്വാനിയെ ചൊടിപ്പിച്ചിരുന്നു. സാധ്യമായ രീതിയിലെല്ലാം എതിര്‍പ്പുകള്‍ അറിയിച്ചുനോക്കിയെങ്കിലും അതൊന്നും വിലപ്പോകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മോഡിയെ പ്രശംസിച്ച് അദ്ദേഹം പൊതുവേദിയില്‍ വന്നത്.

2017 വരെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യം എന്ന് അഹമ്മദാബാദില്‍ കുട്ടികളോട് സംസാരിക്കവേ മോഡി മനസുതുറന്നിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കാളും തനിക്ക് പ്രധാനം ഗുജറാത്തും അതിന്റെ വികസനവുമാണ് എന്നായിരുന്നു അന്ന് മോഡി പറഞ്ഞത്.

English summary
According to media reports, the Gujarat Chief Minister, who recently has been elevated as party's PM candidate, may resign as BJP election campaign chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X