കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാളിന് കാശ്മീരില്‍ പോകാത്ത മോദി ദീപാവലിയ്ക്ക് എന്തിന് പോകുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ദീപവലിയ്ക്ക് കാശ്മീര്‍ സന്ദര്‍ശിയ്ക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്ത്. ദീപവലിയ്ക്ക് ആഘോഷങ്ങള്‍ ഒഴിവാക്കി താന്‍ കാശ്മീര്‍ പ്രളയബാധിതര്‍ക്കൊപ്പം ചെലവഴിയ്ക്കുകയാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. കശ്മീരില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം മുന്നില്‍ കണ്ടാണ് മോദിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് വിമര്‍ശിയ്ക്കുന്നു.

ഒക്ടോബര്‍ 23 ന് ദീപാവലി ആഘോഷങ്ങള്‍ മാറ്റി വച്ച് പ്രധാനമന്ത്രി ശ്രീനഗറിലേയ്‌ക്ക് പോകും.

പ്രധാനമന്ത്രി എന്തു കൊണ്ടാണ് ബലി പെരുന്നാളിന് കാശ്മീര്‍ സന്ദര്‍ശിയ്ക്കാതിരുന്നതെന്നും ദീപാവലിയ്ക്ക് കാശ്മീര്‍ സന്ദര്‍ശിയ്ക്കുന്നതെന്നും പിഡിപി വക്താവ് നയീം അക്തര്‍ ട്വീറ്റ് ചെയ്തു.

പ്രളയത്തിന് ശേഷം ആദ്യമെത്തിയത് പെരുന്നാളാണെന്നും പിന്നീടാണ് ദീപാവലി എത്തിയതെന്നും പിഡിപി.മോദിയുടെ വരവിനെ ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. എന്നാല്‍ പെരുന്നാളിന് എത്താതെ ദീപാവലിയ്ക്ക് എത്തുന്നതിനെപ്പറ്റി ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ ആഘോഷങ്ങള്‍ മാറ്റി വച്ച് പ്രധാനമന്ത്രി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ അബ്ദുള്ള/

കാശ്മീരിലേയ്ക്ക് പോകാനുള്ള മോദിയുടെ തീരുമാനം നല്ലതാണ്. എന്നാല്‍ ഈ സമയത്ത് പോകുന്നതിന്റെ ഉദ്ദേശ ശുദ്ധിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു. ശശി തരൂര്‍ എംപിയാണ് ഇക്കാര്യം പറയുന്നത്.

Modi

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള മോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തെയാണ് കോണ്‍ഗ്രസ് വിമര്‍ശിയ്ക്കുന്നത്.

English summary
Prime Minister Narendra Modi has decided not to cebrate Diwali and , instead, spend the day in Srinagar as a gesture of solidarity towards the victims of recent floods in J&K.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X