കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യം വിടുന്നു.. ഇത്തവണത്തെ പോക്ക് അങ്ങ് ആഫ്രിക്കയിലേക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യം നിര്‍ണായകമായ വിവിധ പ്രശ്‌നങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ വിദേശ യാത്ര നടത്തുന്നതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുന്നുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുഖജനാവില്‍ നിന്നും ആയിരക്കണക്കിന് കോടികളാണ് ഈ യാത്രകള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതെന്ന വിവരവും കേന്ദ്രം പുറത്ത് വിട്ടിട്ടുണ്ട്. അതിന് പിന്നാലെ നരേന്ദ്ര മോദി വീണ്ടും അടുത്ത ഘട്ടം വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണ ആഫ്രിക്കയിലേക്കാണ് മോദിയുടെ യാത്ര. മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലായിട്ടാണ് അഞ്ച് ദിവസത്തെ മോദിയുടെ ഔദ്യോഗിക സന്ദര്‍ശനം. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശനം നടത്തുക. ജൂണ്‍ 23 മുതല്‍ 27 വരെയാണ് മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം.

modi

ആദ്യം റുവാണ്ടയാണ് മോദി സന്ദര്‍ശിക്കു. പിന്നാലെ ഉഗാണ്ടയിലേക്കും അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും പോകും. റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹത്തിന് മോദി 200 പശുക്കളെ നല്‍കും. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി. രണ്ട് ദിവസത്തെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ മോദി ഉഗാണ്ട പാര്‍ലമെന്റിനേയും ഇന്ത്യക്കാരേയും അഭിസംബോധന ചെയ്യും.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറിള്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കും. ബ്രിക്‌സ് അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും പ്രധാനമന്ത്രിയുടെ അജണ്ടയിലുണ്ട്. നാട്ടില്‍ നില്‍ക്കാത്ത പ്രധാനമന്ത്രിയെന്ന വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതാവും മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനവും. അധികാരത്തിലേറി നാല് വര്‍ഷങ്ങള്‍ക്കിടെ ഇതുവരെ 84 രാജ്യങ്ങളാണ് മോദി കോടികള്‍ ചിലവാക്കി സന്ദര്‍ശിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍.

English summary
PM to visit Rwanda, Uganda and South Africa next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X