കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്‍റെ വരവ് ഇന്ത്യ കണ്ട ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് മോദി പറഞ്ഞു; അവകാശവാദവുമായി ട്രംപ്

Google Oneindia Malayalam News

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ അഹമ്മദാബാദില്‍ രാവിലെ 11.40 നാണ് ട്രംപ് വിമാനമിറങ്ങുക. ഭാര്യ മെലാനിയയ്ക്ക് പുറമെ മകൾ ഇവാൻകയും മരുമകൻ ജെറാഡും ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നിരവധി അവകാശവാദങ്ങളാണ് ഇതിനോടകം തന്നെ ട്രംപ് നടത്തിയിട്ടുള്ളത്.

മാന്ദ്യം തിരിച്ചടിക്കുന്നു: ഇന്ത്യക്കാര്‍ പാലും ധാന്യങ്ങളും കഴിക്കുന്നത് കുറയുന്നതായി റിപ്പോര്‍ട്ട്മാന്ദ്യം തിരിച്ചടിക്കുന്നു: ഇന്ത്യക്കാര്‍ പാലും ധാന്യങ്ങളും കഴിക്കുന്നത് കുറയുന്നതായി റിപ്പോര്‍ട്ട്

Recommended Video

cmsvideo
PM Modi's Promise to Donald Trump before his visit to India | Oneindia Malayalam

തന്‍റെ വരവ് ഇന്ത്യ ഇന്നേവരെ കണ്ടെതില്‍ വെച്ച് ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്നാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്.

modi-trump

'ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. അവര്‍ ഇന്നേവരെ കണ്ടതില്‍ വെച്ച് എറ്റവും വലിയ പരിപാടിയായിരിക്കും തന്‍റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി എന്നെ അറിയിച്ചിട്ടുണ്ട്'-ട്രംപ് പറഞ്ഞു.

ട്രംപ് എത്തുക 11.40 ന്; ഉജ്ജ്വല വരവേല്‍പ്പിനൊരുങ്ങി അഹമ്മദാബാദ്, ഒരുക്കം പൂര്‍ണ്ണംട്രംപ് എത്തുക 11.40 ന്; ഉജ്ജ്വല വരവേല്‍പ്പിനൊരുങ്ങി അഹമ്മദാബാദ്, ഒരുക്കം പൂര്‍ണ്ണം

ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്യാന്‍ ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നായിരുന്നു അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ അറിയിച്ചിരുന്നത്.

English summary
modi told me this will be the biggest event they have ever had: trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X