Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യം ചോദിച്ചപ്പോള്‍ മോദി വായടയ്ക്കാന്‍ പറഞ്ഞെന്ന് ബിജെപി എംപി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള എംപി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംപി നാന പടോലെയാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ പദ്ധതികളെ ചോദ്യം ചെയ്യുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ ആണെങ്കില്‍ പോലും എതിര്‍ക്കുകയാണെന്ന് എംപി പറയുന്നു.

എംപിമാരുടെ യോഗത്തിനിടെ താന്‍ കര്‍ഷകരുടെ ദുരിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മോദി തന്നോട് ദേഷ്യപ്പെട്ടെന്ന ഗോണ്ട്യ ഭണ്ഡാരയിലെ എംപിയായ നാന പടോലെ പറഞ്ഞു. കര്‍ഷകര്‍ക്കായി ചില പദ്ധതികള്‍ താന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ പദ്ധതികള്‍ വായിക്കാനാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

narendramodi

പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തിയതോടെ പടോലയുടെ പാര്‍ട്ടിയിലെ സ്ഥിതി പരുങ്ങലിലായിരിക്കുമെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിക്കെതിരായ പരസ്യമായ വിമര്‍ശനങ്ങള്‍ അച്ചടക്ക ലംഘനത്തില്‍ വരുമെന്നും നടപടി ഉറപ്പാണെന്നുമാണ് റിപ്പോര്‍ട്ട്.

മോദിയെ മാത്രമല്ല, മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും പടോലെ വിമര്‍ശിച്ചു. കര്‍ഷകരുടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ഫട്‌നാവിസ് പരാജയപ്പെട്ടു. ഒട്ടേറെ ജലസേചന പദ്ധതികള്‍ ഇപ്പോഴും പാതിവഴിയിലാണ്. കേന്ദ്രത്തിന്റെ സഹായത്തോടെ ഇവ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+