താമര വിരിഞ്ഞു, ഇനി ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം!

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തെ ഫലവും വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ പത്തിമടങ്ങി. അതേസമയം ഫലം ബി ജെ പിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. വിജയത്തിന്റെ സന്തോഷം മോഡി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അണികളുമായി പങ്ക് വയ്ക്കുന്നു.

വോട്ടെണ്ണിത്തുടങ്ങി ലീഡ് ബി ജെ പിയ്ക്കാണെന്നറിഞ്ഞതുമുതലുള്ള മോഡിയുടെ ട്വീറ്റ് കോണ്‍ഗ്രസിനിട്ട് താങ്ങിക്കൊണ്ടായിരുന്നു. ഒപ്പം ബി ജെ പി സ്ഥാനാര്‍ത്ഥികളെ അഭിനന്ദക്കുന്നതും. ഒടുവില്‍ വിജയം ബി ജെ പി തന്നെ സ്വന്തമാക്കി. മോഡി ട്വിറ്ററില്‍ കുറിച്ചു 'ഇനി ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം'

Modi

കോണ്‍ഗ്രസ് മുക്തഭാരതമാണ് ബി ജെ പിയുടെ ലക്ഷ്യം. ഈ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം. ജനവിധി വ്യക്തമാണെന്നും വികസനമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും പറഞ്ഞ മോഡി ട്വിറ്ററിലൂടെ ബി ജെ പിയുടെ വിജയത്തിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തിയിട്ടുമുണ്ട്.

അതേ സമയം കോണ്‍ഗ്രസില്‍ തോല്‍വിയുടെ എല്ലാ ഉത്തരവാദിത്വവും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ജയന്തി നടരാജന്‍ അടക്കമുള്ളവര്‍ രംഗത്തുമുണ്ട്. തോല്‍വി നിരാശാജനകമാണെന്നാണെന്നും ആത്മപരിശോധന നടത്തുമെന്നുമാണ് സോണിയാഗന്ധി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+