മോദിക്ക് സ്വന്തം മന്ത്രിമാരെക്കാള്‍ വിശ്വാസം പാകിസ്താനെയോ?
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മന്ത്രിമാരെക്കാള്‍ കൂടുതല്‍ വിശ്വാസം പാകിസ്താനെയാണ് എന്ന് കോണ്‍ഗ്രസ്. പത്താന്‍കോട് ആക്രമണത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തെയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത്. സ്വന്തം മന്ത്രിസഭയിലുള്ളവരെ അല്ല അതിര്‍ത്തിക്ക് അപ്പുറത്തുള്ളവരെയാണ് മോദിക്ക് കൂടുതല്‍ വിശ്വാസം എന്നാണ് തോന്നുന്നത് - കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി പറഞ്ഞു.
പാകിസ്താന്‍ ഇന്ത്യയെ വീണ്ടും വീണ്ടും ചതിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും മോദിക്ക് നമ്മളെക്കാള്‍ വിശ്വാസം അതിര്‍ത്തിക്ക് അപ്പുറത്തുള്ള അവരെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മന്ത്രിമാരെപ്പോലും വിശ്വാസത്തില്‍ എടുക്കുന്നില്ല എന്നാണ് മന്ത്രിമാരുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ തോന്നുന്നത്. പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു എന്നും മനീഷ് തിവാരി പറഞ്ഞു.

പ്രധാനമന്ത്രി പാകിസ്താനില്‍ ചെന്നു. അതും ക്ഷണിക്കാതെ. പിന്നീട് എന്താണ് സംഭവിച്ചത്. നമ്മുടെ പട്ടാളക്കാരുടെ ധീരത ഒന്നുകൊണ്ട് മാത്രമാണ് പത്താന്‍കോട് വലിയ ആപത്തില്ലാതെ കാര്യങ്ങള്‍ അവസാനിച്ചത്. ഇല്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുമായിരുന്നു. പത്താന്‍കോട് ആക്രമണത്തില്‍ പാക് ബന്ധം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് നവാസ് ഷെരീഫിന്റെ ഉറപ്പിനെയും തിവാരി വിമര്‍ശിച്ചു. ചൊവ്വാഴ്ചയാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മോദിയെ ഫോണില്‍ വിളിച്ച് ഈ ഉറപ്പ് നല്‍കിയത്.












Click it and Unblock the Notifications