നരേന്ദ്രമോദി ഒരു നാണംകെട്ട ഏകാധിപതി,ആംആദ്മിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; അരവിന്ദ് കെജ്രിവാള്‍...
ആദായ നികുതി വകുപ്പിനെ കൂട്ടുപിടിച്ച് നരേന്ദ്രമോദി ആംആദ്മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നതായും ആരോപണം.
ദില്ലി: ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. നരേന്ദ്രമോദി ഒരു നാണംകെട്ട ഏകാധിപതിയാണെന്നും, അദ്ദേഹം ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
ആദായ നികുതി വകുപ്പിനെ കൂട്ടുപിടിച്ച് നരേന്ദ്രമോദി ആംആദ്മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നു. പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ പോകുന്ന ആംആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദി ഇത്തരം നാണംകെട്ട കളി കളിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് ബിജെപിയും പ്രധാനമന്ത്രിയും ആംആദ്മിക്കെതിരെ നുണക്കഥകളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
27 കോടി രൂപ സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി ആദായനികുതി വകുപ്പിന് നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും, കൃത്രിമം നടത്തിയതിന് ആംആദ്മി പാര്‍ട്ടിയുടെ രജിസട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയത്.












Click it and Unblock the Notifications