കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തരംഗമല്ല... പകരം സുനാമിയെന്ന് ഇന്ത്യാ ടുഡേ സര്‍വേ, ബിജെപിക്ക് 339 സീറ്റുകള്‍!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ കുതിപ്പ് ഏറ്റവും ശക്തമായി 2019ല്‍ പ്രതിഫലിക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. മോദി സര്‍ക്കാര്‍ അടുത്ത കാലത്തൊന്നും ഇല്ലാത്ത റെക്കോര്‍ഡ് ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 365 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. അതേസമയം ഇതുവരെ വന്ന എക്‌സിറ്റ് പോളുകളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത് ഇന്ത്യാ ടുഡേയാണ്.

ഉത്തര്‍പ്രദേശും ബംഗാളും ബീഹാറുമെല്ലാം മോദി തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ച് ഏറ്റവും ശക്തമായ തിരിച്ചുവരവായിരിക്കും ഇത് പ്രകാരം നടക്കുക. സംസ്ഥാന തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ബിജെപി കടുത്ത പ്രതിരോധത്തിലായിരുന്നു. തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തല്‍ ഉണ്ടായിരുന്നു.

മോദി സുനാമി

മോദി സുനാമി

2014ല്‍ മോദി തരംഗമായിരുന്നെങ്കിലും ഇത്തവണ മോദി സുനാമി ആണ് ഉണ്ടാവാന്‍ പോകുന്നതെന്ന് ഇന്ത്യാ ടുഡേ മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ 365 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 339 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നു. അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 77 മുതല്‍ 108 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എസ്പി ബിഎസ്പി സഖ്യം 10 മുതല്‍ 16 സീറ്റ് വരെ നേടും.

 യുപിയില്‍ തരംഗം

യുപിയില്‍ തരംഗം

യുപിയില്‍ ബിജെപി തരംഗം ആവര്‍ത്തിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മായാവതിയും അഖിലേഷ് യാദവും ഒരുമിച്ച് ചേര്‍ന്ന് മത്സരിച്ചിട്ടും ബിജെപിയെ പിടിച്ചുകെട്ടാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രവചനം. 66 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം ബിജെപി 2014ല്‍ 71 സീറ്റ് നേടിയിരുന്നു. എന്‍ഡിഎ മൊത്തം 73 സീറ്റാണ് അന്ന് യുപിയില്‍ നിന്ന് നേടിയത്.

ബീഹാറില്‍ കുതിക്കും

ബീഹാറില്‍ കുതിക്കും

ബീഹാറില്‍ ബിജെപി 40 സീറ്റും തൂത്തുവാരുമെന്നാണ് പ്രവചനം. 38 മുതല്‍ 40 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന് പരമാവധി രണ്ട് സീറ്റ് വരെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നേരത്തെ അരാരിയയില്‍ അടക്കം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം വിജയിച്ചിരുന്നു. എന്നാല്‍ മോദി തരംഗത്തില്‍ ഈ സ്വാധീനം നഷ്ടമായിരിക്കുകയാണ്.

ബംഗാളില്‍ സര്‍പ്രൈസ്

ബംഗാളില്‍ സര്‍പ്രൈസ്

ബംഗാളില്‍ ബിജെപി സര്‍പ്രൈസ് സൃഷ്ടിക്കുമെന്ന് സര്‍വേ പറയുന്നു. സമീപകാലത്ത് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും കൂടുതല്‍ പോരാട്ടം നടന്ന സംസ്ഥാനമാണ് ബംഗാള്‍. ബിജെപി 19 മുതല്‍ 23 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. അതേസമയം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 19 മുതല്‍ 22 സീറ്റ് വരെയാണ് പ്രവചനം. അതേസമയം തൃണമൂലും ബിജെപിയും തമ്മില്‍ ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ചണ്ഡീഗഡില്‍ കിരണ്‍ ഖേര്‍

ചണ്ഡീഗഡില്‍ കിരണ്‍ ഖേര്‍

ബിജെപിയുടെ കിരണ്‍ ഖേര്‍ ചണ്ഡീഗഡില്‍ വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ആകെ പ്രതീക്ഷയുള്ള സംസ്ഥാനമാണിത്. 9 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം എന്‍ഡിഎയ്ക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസ് തിരിച്ചുവരാണ് സാധ്യതയുള്ള ഏക സംസ്ഥാനവും ഇത് തന്നെയാണ്.

ഹരിയാനയും ദില്ലിയും

ഹരിയാനയും ദില്ലിയും

ഹരിയാനയും ദില്ലിയും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഹരിയാനയില്‍ എട്ട് മുതല്‍ പത്ത് സീറ്റിലാണ് സാധ്യത പ്രവചിക്കുന്നത്. ദില്ലിയില്‍ ഏഴ് സീറ്റും നേടും. കോണ്‍ഗ്രസിന് ഹരിയാനയില്‍ പരമാവധി രണ്ട് സീറ്റ് വരെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അതേസമയം ദില്ലിയില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ ആംആദ്മി പാര്‍ട്ടി സാധിക്കില്ലെന്നാണ് പ്രവചനം.

ഏതൊക്കെ സംസ്ഥാനങ്ങള്‍

ഏതൊക്കെ സംസ്ഥാനങ്ങള്‍

ഗുജറാത്തിലെ 26 സീറ്റും ബിജെപി ഇത്തവണയും തൂത്തുവാരുമെന്ന് സര്‍വേ പറയുന്നു. രാജസ്ഥാനില്‍ ഇതേ ഫലം തന്നെ ഉണ്ടാവും. മഹാരാഷ്ട്രയില്‍ 38 മുതല്‍ 42 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം ആറ് മുതല്‍ പത്ത് സീറ്റ് വരെ പരമാവധി നേടും. മധ്യപ്രദേശില്‍ 26 മുതല്‍ 28 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ കോണ്‍ഗ്രസ് നേടും. ഗോവയിലും ബിജെപി തൂത്തുവാരും. ഛത്തീസ്ഗഡും ബിജെപിക്കൊപ്പം നില്‍ക്കും.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എബിപി സര്‍വേ, 56 സീറ്റുകള്‍ നേടും!!ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് മുന്നേറ്റമെന്ന് എബിപി സര്‍വേ, 56 സീറ്റുകള്‍ നേടും!!

English summary
modi tsunami in 2019 nda gets 365 seats predicts india today survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X