Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാറിന് കൂട്ട് സ്റ്റാര്‍! മോദിക്ക് ഭക്ഷണമൊരുക്കാന്‍ സഞ്ജീവ് കപൂറും പറന്നു!

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാറായിരിക്കും നരേന്ദ്ര മോദി. എന്നാല്‍ ഭക്ഷണപ്രിയര്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ സഞ്ജീവ് കപൂറാണ്. ഇന്ത്യന്‍ രുചികള്‍ ഇത്ര ഫലപ്രദമായി കാഴ്ചക്കാരിലേക്കെത്തിക്കുന്ന മറ്റൊരു സൂപ്പര്‍ ഷെഫ് രാജ്യത്ത് ഉണ്ടാകില്ല. സീ ടിവിയില്‍ കപൂര്‍ അവതരിപ്പിക്കുന്ന ഖാന ഖസാന പ്രോഗ്രാം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന കുക്കറി ഷോകളിലൊന്നാണ്.

യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക വെജ് ഭക്ഷണം ഒരുക്കാന്‍ അബുദാബിയിലേക്ക് പറന്നിരിക്കുകയാണ് സഞ്ജീവ് കപൂര്‍. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് മോദിക്ക് ഡിന്നര്‍ ഒരുക്കുന്നത്. വിദേശ കാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. മോദിയുടെ സൂപ്പര്‍ ഷെഫിനെ വിശദമായി പരിചയപ്പെടൂ...

മോദിക്ക് വേണ്ടി സ്‌പെഷല്‍ ഷെഫ്

മോദിക്ക് വേണ്ടി സ്‌പെഷല്‍ ഷെഫ്

രണ്ട് ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുദ്ധ വെജിറ്റേറിയനായ മോദിക്ക് ഭക്ഷണമൊരുക്കാനായി അബുദാബിയിലേക്ക് പറന്നിരിക്കുകയാണ് സൂപ്പര്‍ ഷെഫ് സഞ്ജീവ് കപൂര്‍.

സൂപ്പര്‍ ഷെഫ്

സൂപ്പര്‍ ഷെഫ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഷെഫുമാരുടെ കൂട്ടത്തിലാണ് സഞ്ജീവ് കപൂര്‍ എന്ന 51 കാരന് സ്ഥാനം. ഹരിയാന സ്വദേശിയായ കപൂര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചിറങ്ങിയത് 1984 ല്‍ ആണ്.

ഇവിടൊന്നും നില്‍ക്കില്ല

ഇവിടൊന്നും നില്‍ക്കില്ല

സഞ്ജീവ് കപൂറിന്റെ സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമാണ് ഖാന ഖസാന. സീ ടിവിയിലാണ് ഈ പരിപാടി. 120 രാജ്യങ്ങളിലായി 500 മില്യണില്‍ കൂടുതലാണ് ഈ പരിപാടി കാണുന്നവരുടെ എണ്ണം. 2010 വരെയുള്ള കണക്കാണിത്.

 റെക്കോര്‍ഡ് പരിപാടി

റെക്കോര്‍ഡ് പരിപാടി

1993 ല്‍ തുടങ്ങിയ ഖാന ഖസാന ഏറ്റവും കൂടുതല്‍ കാലം പിന്നിട്ട കുക്കറി പരിപാടിക്കുള്ള റെക്കോര്‍ഡ് കൈവശം വെക്കുന്നു. രണ്ടായിരത്തില്‍ പരം എപ്പിസോഡുകള്‍ കഴിഞ്ഞു. മുക്കാല്‍ മണിക്കൂര്‍ നേരമാണ് ഒരു എപ്പിസോഡ്. ഗിരീഷ് മധുവാണ് സംവിധായകന്‍.

 സ്വന്തമായി ചാനല്‍

സ്വന്തമായി ചാനല്‍

കുക്കറി രംഗത്തെ സൂപ്പര്‍ സ്റ്റാറായ സഞ്ജീവ് കപൂറിന് ഫുഡ് ഫുഡ് എന്നൊരു ചാനലുമുണ്ട്. 2011 ജനുവരിയിലാണ് ഈ ചാനല്‍ തുടങ്ങിയത്. അല്യോന കപൂറാണ് ഭാര്യ

ഇന്ത്യന്‍ സ്റ്റൈല്‍ പ്രിയം

ഇന്ത്യന്‍ സ്റ്റൈല്‍ പ്രിയം

ഇന്ത്യന്‍ സ്റ്റൈലാണ് സഞ്ജീവ് കപൂറിന് ഏറ്റവും പ്രിയം. അതില്‍ തന്നെ വളരെ കുറച്ച് എണ്ണയും കൊഴുപ്പും മാത്രമേ ഉപയോഗിക്കൂ. ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധാലുവാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+