കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വ്യോമസേനയെ 744 രൂപയുടെ ടാക്‌സിയാക്കി, ബിജെപിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി ഐഎന്‍എസ് വിരാടിനെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. മോദി വ്യോമസേനയെ സ്വന്തം ടാക്‌സിയാക്കിയിട്ടാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനങ്ങള്‍ക്കായി വെറും 744 രൂപയാണ് അദ്ദേഹം നല്‍കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

1

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും, വ്യാജ വാര്‍ത്തകള്‍ പടച്ച് വിടുന്നതുമാണ് മോദിയുടെ അവസാനത്തെ ആശ്രയം. ഇന്ത്യന്‍ വ്യോമസേനയെ നിങ്ങള്‍ക്ക് സ്വന്തം ടാക്‌സിയാക്കി. ഏറ്റവും കുറഞ്ഞ പണമാണ് അവര്‍ക്ക് നല്‍കുന്നതെന്നും സുര്‍ജേവാല പറഞ്ഞു. നിങ്ങളുടെ സ്വന്തം പാപങ്ങള്‍ വേട്ടയാടുമെന്ന ഭയമാണ്, മറ്റുള്ളവരെ കുറിച്ച് മോശം കാര്യങ്ങള്‍ പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

രാജീവ് ഗാന്ധി കുടുംബസമേതം അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ ഐഎന്‍എസ് വിരാടിനെ ദുരുപയോഗം ചെയ്‌തെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അതേസമയം മോദിയുടെ പ്രചാരണങ്ങള്‍ക്കായി വ്യോമസേനയ്ക്ക് വെറും 1.4 കോടി രൂപയാണ് ബിജെപി നല്‍കിയത്. 240 അനൗദ്യോഗിക യാത്രകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുര്‍ജേവാല ആരോപിച്ചത് പോലെ 744 രൂപയാണ് ഇത്തരത്തില്‍ ബിജെപി നല്‍കിയിരുന്നത്.

ഐന്‍എസ് വിരാടിനെ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പസ്‌റിച്ച പറഞ്ഞു. രണ്ട് ദിവസത്തെ ഔദ്യോഗിക യാത്രയ്ക്കാണ് രാഹുലും സോണിയയും ഐഎന്‍എസ്സില്‍ കയറിയതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങളെ അദ്ദേഹം പൂര്‍ണമായി തള്ളി. രാജീവ് ഗാന്ധിക്കായി യാത്രാ മാര്‍ഗം മാറ്റിയിട്ടില്ലെന്നും മുന്‍ നാവികോദ്യോഗസ്ഥര്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കുംമധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കും

English summary
modi uses iaf as his taxi congress hits out at pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X