കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര ജയിക്കണം; വീണ്ടും 'ട്രംപ്' കാര്‍ഡ് ഇറക്കി നരേന്ദ്ര മോദി, പഴയ തന്ത്രം, പ്രതിപക്ഷം തകരും?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര,ഹരിയാന, ജാര്‍ഖണ്ഡ് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ടാം മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ കൂടി വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ് ഫലം എന്നത് കൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി സ്വപ്നം കാണുന്നില്ല. പ്രതിപക്ഷത്തിന്‍റെ തകര്‍ന്ന സംഘടനാ സംവിധാനവും മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്കും പാര്‍ട്ടിക്ക് ആത്മവിശ്വാസമേകുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ നീട്ടീയെറിഞ്ഞ് കോണ്‍ഗ്രസ്,സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ നീട്ടീയെറിഞ്ഞ് കോണ്‍ഗ്രസ്,സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എന്നാല്‍ പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ മുന്നിലുണ്ടെന്ന വസ്തുത ബിജെപിക്കും മറച്ച് വെയ്ക്കാനാകില്ല. ഈ സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമായി രാജ്യസുരക്ഷയും ദേശീയതയും തന്നെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ദിശ നിശ്ചയിച്ച് കഴിഞ്ഞു.

വന്‍ തിരിച്ചുവരവ്

വന്‍ തിരിച്ചുവരവ്

കഴിഞ്ഞ വര്‍ഷം അവസാനം വരെ ജനപ്രീതിയിലും വിശ്വാസത്തിലും ഏറെ പിന്നിലായിരുന്നു മോദി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളും കേന്ദ്ര സർക്കാരിന് തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് വിശ്വസിച്ചു.

തലവര മാറ്റി

തലവര മാറ്റി

എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ബാലക്കോട്ട് തിരിച്ചടിയും ഒറ്റയടിക്ക് സര്‍ക്കാരിന്‍റെ തലവര മാറ്റി. നഷ്ടപ്പെട്ടെന്ന് കരുതിയ ജനപിന്തുണ രാജ്യസുരക്ഷയും ദേശീയതും ഉയര്‍ത്തി പിടിച്ച് ബിജെപി തിരിച്ചുപിടിച്ചു. വീണ്ടും അധികാരത്തിലെത്തി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി നൂറ് ദിവസത്തിന് മേല്‍ പിന്നിട്ടിരിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്.

ട്രംപ് കാര്‍ഡ് പുറത്തെടുത്ത് മോദി

ട്രംപ് കാര്‍ഡ് പുറത്തെടുത്ത് മോദി

എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ പാട്ടും പാടി ജയിക്കാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. സാമ്പത്തിക മാന്ദ്യം, കാശ്മീര്‍ വിഭജനം, മുത്തലാഖ്, സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടങ്ങി ഒരുപിടി വിഷയങ്ങള്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് വലിയ രീതിയില്‍ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ നാവടപ്പിച്ച് ഇത്തവണയും രാജ്യസുരക്ഷയും ദേശീയതയും തന്നെ ബിജെപി ആയുധമാക്കും.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന റാലിയില്‍ മോദി ഇക്കാര്യം ആവര്‍ത്തിച്ചു.രാജ്യസുരക്ഷയും ദേശീയതയുമായിരുന്നു മോദി പ്രസംഗത്തില്‍ ചര്‍ച്ചയാക്കിയത്. കാശ്മീര്‍ വിഭജനവും തുടര്‍ന്നുള്ള പാകിസ്താന്‍ പ്രകോപനങ്ങളും ഇന്ത്യന്‍ തിരിച്ചടിയുമാണ് മോദി ആവര്‍ത്തിച്ചത്.
പ്രളയം പ്രാണനെടുത്ത മഹാരാഷ്ട്രയില്‍ ഭരണ വിരുദ്ധ വികാരങ്ങളെ മറികടക്കാന്‍ ഇത് സഹായകമാകുമെന്ന പ്രതീക്ഷ ബിജെപി സംസ്ഥാന നേതൃത്വത്തിനുമുണ്ട്.

വലിയ വില കൊടുക്കേണ്ടി വരും

വലിയ വില കൊടുക്കേണ്ടി വരും

രാജ്യസുരക്ഷയില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ വിജയം കണ്ടാല്‍ മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തിലേറാന്‍ ബിജെപിയെ സഹായിക്കും. ഇതുവഴി പ്രതിപക്ഷത്തിന്‍റെ വായടിപ്പിക്കാനും. അതേസമയം ബിജെപി ഉയര്‍ത്തുന്ന ചര്‍ച്ചകളില്‍ ഇത്തവണയും പിടിച്ച് നില്‍ക്കാനായില്ലേങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് വലിയ വിലകൊടുക്കേണ്ടി വരും.

ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം;'വലിയ തിരുത്തിന്' കാരണക്കാരിയായ ഫഹീമയും പിതാവ് ഹക്സറും പറയുന്നു

രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
Modi uses the same trump card that helped BJP to win Lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X