സെപ്റ്റംബർ 27 ന് മോദി ഫെയ്സ് ബുക്കില്‍
ദില്ലി: സോഷ്യല്‍ മീഡിയാ താരമാണ് നമ്മുടെ പ്രധാന മന്ത്രി നരേന്ദ മോദി എന്നു പറഞ്ഞാല്‍ എതിര്‍ക്കാന്‍ കഴിയുമോ??? ഫെയ്‌സ് ബുക്കില്‍ കോടി കണക്കിന് ആരാധകരുള്ള മോദി ആദ്യമായി ഫെയ്‌സ് ബുക്ക് സന്ദര്‍ശിക്കാന്‍ യു.എസിലേക്ക്.

ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ക്ഷണം സ്വീകരിച്ചാണ് ഈ സന്ദര്‍ശനം. ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് സെപ്റ്റംബര്‍ 27നാണ് കൂടികാഴ്ച. സുക്കര്‍ബര്‍ഗ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത ലോകത്തെ അറിയിച്ചത്. സാമൂഹ്യ രാഷ്ട്ീയ വെല്ലുവിളികളെ സോഷ്യല്‍ മീഡിയകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇവര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
പ്രധാന മന്ത്രി പദം അലങ്കരിക്കുന്നതിനു മുമ്പു തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തി കോടി കണക്കിനു ലൈക്കുകള്‍ വാരികൂട്ടിയതാണ് മോദി പേജ്. സോഷ്യല്‍ മീഡിയ വഴി ജനങ്ങളുമായി ആശയവിനിമയം നടത്തണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയ ആദ്യത്തെ പ്രധാന മന്ത്രിയും മോദിയാണ്.












Click it and Unblock the Notifications