മോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെ
Recommended Video

ദില്ലി: പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി സെല്‍ഫ് പ്രമോഷനിലായിരുന്നെന്നും സിനിമ ചിത്രീകരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മോദി ഇത് അറിയാന്‍ വൈകിയതാണെന്നും, മോശം കാലാവസ്ഥ കാരണമാണ് അദ്ദേഹം സംഭവസ്ഥലത്തെത്താന്‍ വൈകിയതെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്ന വിഷയം അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രമണ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രതികരണമാണ്. ഫ്ളോറിഡയിലെ സരാസോട്ടയിലെ ബുക്കര്‍ എലമെന്ററി സ്കൂളിലെ സന്ദര്‍ശനത്തിനായി പോവുകയായിരുന്നു ഈ സമയം ജോര്‍ഷ് ബുഷ്.

എന്നാല്‍ അദ്ദേഹം ആ യാത്ര റാദ്ദിക്കിയില്ല. രാവിലെ 8.46ന് ഒരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ സ്കൂളില്‍ പുതിയ വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട പ്രമോഷനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഇതിനിടയില്‍ വാര്‍ത്തകളുടെ ഫുട്ടേജുകള്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. സ്കൂളിലെ ടിവി സ്ക്രീനുകളും അദ്ദേഹത്തിനായി പ്രത്യേക തയ്യാറാക്കിയിരുന്നു. 9.06ന് വൈറ്റ് ഹൗസ് ചീഫ് ആന്‍ഡ്രൂ കാര്‍ഡ് വീണ്ടുമൊരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചെന്നും, രാജ്യം അപകടാവസ്ഥയിലാണെന്നും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ബുഷ് ഇതുകേട്ട് ഞെട്ടിയെങ്കിലും, പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത്, കുട്ടികളുടെ പ്രസംഗത്തിലേക്ക് ചിന്ത മാറ്റുകയായിരുന്നു. എട്ട് മിനുട്ടുകള്‍ കൂടി തുടര്‍ന്ന ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മാറിയത്..
വൈറ്റ് ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. താനാണ് രാജ്യത്തിന്റെ കമാന്‍ഡറെന്ന് ഒരു നിമിഷത്തേക്ക് മറന്നുപോയെന്നാണ് അദ്ദേഹം പറയുന്നു. ആക്രമണം നടന്ന് 43 മിനുട്ടുകള്‍ക്കുള്ളിലാണ് ബുഷ് ഇതുമായി ബ ന്ധപ്പെട്ട് ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ആക്രമണത്തിന് ശേഷം വൈസ് പ്രസിഡന്റ് ഡിക് ചെനിയെയും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ജോര്‍ജ് പട്ടാക്കിയെയും വിളിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. അതേസമയം മോദിയുടെ കാര്യത്തില്‍ ഇത് നാല് മണിക്കൂറില്‍ അധികം കടന്നെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ ആക്രമണം നടന്ന് 25 മിനുട്ടുകള്‍ക്ക് ശേ്ഷമാണ് മോദി കാര്യം അറിഞ്ഞത്. മോശം കാലാവസ്ഥയും നെറ്റ് വര്‍ക്ക് പ്രശ്നങ്ങളും തിരിച്ചടിയായി. വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications