കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെ

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയും ബുഷും തമ്മില്‍ സാമ്യം | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി സെല്‍ഫ് പ്രമോഷനിലായിരുന്നെന്നും സിനിമ ചിത്രീകരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മോദി ഇത് അറിയാന്‍ വൈകിയതാണെന്നും, മോശം കാലാവസ്ഥ കാരണമാണ് അദ്ദേഹം സംഭവസ്ഥലത്തെത്താന്‍ വൈകിയതെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്ന വിഷയം അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രമണ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രതികരണമാണ്. ഫ്‌ളോറിഡയിലെ സരാസോട്ടയിലെ ബുക്കര്‍ എലമെന്ററി സ്‌കൂളിലെ സന്ദര്‍ശനത്തിനായി പോവുകയായിരുന്നു ഈ സമയം ജോര്‍ഷ് ബുഷ്.

1

എന്നാല്‍ അദ്ദേഹം ആ യാത്ര റാദ്ദിക്കിയില്ല. രാവിലെ 8.46ന് ഒരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചെന്ന വാര്‍ത്ത അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ സ്‌കൂളില്‍ പുതിയ വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട പ്രമോഷനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഇതിനിടയില്‍ വാര്‍ത്തകളുടെ ഫുട്ടേജുകള്‍ അദ്ദേഹം കാണുന്നുണ്ടായിരുന്നു. സ്‌കൂളിലെ ടിവി സ്‌ക്രീനുകളും അദ്ദേഹത്തിനായി പ്രത്യേക തയ്യാറാക്കിയിരുന്നു. 9.06ന് വൈറ്റ് ഹൗസ് ചീഫ് ആന്‍ഡ്രൂ കാര്‍ഡ് വീണ്ടുമൊരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചെന്നും, രാജ്യം അപകടാവസ്ഥയിലാണെന്നും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ബുഷ് ഇതുകേട്ട് ഞെട്ടിയെങ്കിലും, പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത്, കുട്ടികളുടെ പ്രസംഗത്തിലേക്ക് ചിന്ത മാറ്റുകയായിരുന്നു. എട്ട് മിനുട്ടുകള്‍ കൂടി തുടര്‍ന്ന ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മാറിയത്..

വൈറ്റ് ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. താനാണ് രാജ്യത്തിന്റെ കമാന്‍ഡറെന്ന് ഒരു നിമിഷത്തേക്ക് മറന്നുപോയെന്നാണ് അദ്ദേഹം പറയുന്നു. ആക്രമണം നടന്ന് 43 മിനുട്ടുകള്‍ക്കുള്ളിലാണ് ബുഷ് ഇതുമായി ബ ന്ധപ്പെട്ട് ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ആക്രമണത്തിന് ശേഷം വൈസ് പ്രസിഡന്റ് ഡിക് ചെനിയെയും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ജോര്‍ജ് പട്ടാക്കിയെയും വിളിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. അതേസമയം മോദിയുടെ കാര്യത്തില്‍ ഇത് നാല് മണിക്കൂറില്‍ അധികം കടന്നെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ ആക്രമണം നടന്ന് 25 മിനുട്ടുകള്‍ക്ക് ശേ്ഷമാണ് മോദി കാര്യം അറിഞ്ഞത്. മോശം കാലാവസ്ഥയും നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങളും തിരിച്ചടിയായി. വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!

English summary
modi vs bush comparing the reactions to a major terror strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X