കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ചായവില്‍പ്പനക്കാരനല്ല,ചായക്കട കോണ്‍ട്രാക്ടര്‍

  • By Aswathi
Google Oneindia Malayalam News

അഹമ്മദാബാദ്: ബിജെപി പ്രധാനമന്ത്രി സഥാനാര്‍ത്ഥി മോദിയെ ചായവില്‍പ്പനക്കാരന്‍ എന്ന് വിളിച്ച് പരിഹസിച്ചത് അബന്ധമായിപ്പോയി എന്ന് കോണ്‍ഗ്രസിന് മനസ്സിലായത് അതേ നായണത്തില്‍ മോദി തിരിച്ചടിച്ചുതുടങ്ങിയപ്പോഴാണ്. പാവപ്പെട്ടവന്റെ മുഖത്തോടെ മോദി അത് തിരഞ്ഞെടുപ്പ് ആയുധമാക്കി. എന്നാല്‍ മോദി പാവപ്പെട്ട ചായക്കടക്കാരനല്ല, ചായ കോണ്‍ട്രാക്ടറായിരുന്നു എന്ന് തിരുത്തി പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.

ദരിദ്രനായ ചായവില്‍പ്പനക്കാരനെന്ന നരേന്ദ്ര മോദിയുടെ പ്രചരണം രാഷ്ട്രിയ നാടകമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു. മോദി ഒരിക്കലും ഒരു ചായവില്‍പ്പനക്കാരനല്ല, ചായക്കടകോണ്‍ട്രാക്ടറായിരുന്നു. ചായവില്‍പ്പനക്കാരുടെ അസോസിയേഷന്‍ പറയുന്നത് മോദി ചായവില്‍പ്പനക്കാരനല്ല ചായക്കട നടത്തിപ്പുകാരനാണെന്ന് അഹമ്മദ് പട്ടേല്‍ അഹമ്മദാബാദില്‍ പറഞ്ഞു.

ahmed-patel

ദരിദ്ര ചുറ്റുപാടില്‍ നിന്നാണ് മോദി വരുന്നതെന്ന ബിജെപിയുടെ പ്രചരണം നാടകമാണ്. ചായാ പെ ചര്‍ച്ചകള്‍ രാഷ്ട്രീയ ഗിമ്മിക്കാണ്. ഇലക്ഷന്‍ മുന്നില്‍ക്കണ്ടുള്ള നാടകമാണ് ചായക്കട ചര്‍ച്ചയെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മോദി അദ്ദേഹത്തിന്റെ പ്രതിമ നിര്‍മ്മാണത്തെ പ്രധാനമന്ത്രി കസേരയിലേക്കുള്ള ഏണിയായാണ് കാണുന്നതെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ചായവില്‍പ്പനക്കാരനെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസത്തെ തുടര്‍ന്നാണ് മോദി ചായക്കട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് തിരിച്ചടിച്ചത്. ചായക്കട ചര്‍ച്ചകള്‍ മാധ്യമ ശ്രദ്ധനേടിയതോടെ കോണ്‍ഗ്രസ് അബദ്ധം തിരിച്ചറിഞ്ഞു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് പറയേണ്ടി വരുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പുതിയ അന്വേഷണവും കണ്ടെത്തലും നടത്തി കോണ്‍ഗ്രസ് വീണ്ടും രംഗത്ത് വന്നത്‌

English summary
Congress president Sonia Gandhi’s political secretary Ahmed Patel questioned Narendra Modi’s publicised beginnings as a tea vendor, and said he had information that reveals that he had never sold tea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X