മോദിയുടെ വിവാഹം: നഗ്മയ്ക്ക് പറയാനുള്ളത്
ഇന്‍ഡോര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരന്ദ്ര മോദിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടിയും സ്ഥാനാര്‍ഥിയുമായ നഗ്മയും തലയിടുന്നു. വിവാഹം ചെയ്യുമ്പോള്‍ മോദിക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്നാണ് നഗ്മയുടെ അവകാശവാദം. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മോദി ബോധപൂര്‍വ്വം നുണ പറയുകയാണ് എന്നും നഗ്മ കുറ്റപ്പെടുത്തി.
ഇന്‍ഡോര്‍ പ്രസ് ക്ലബ്ബില്‍ സംസാരിക്കവേയാണ് നഗ്മ മോദിയുടെ വിവാഹക്കാര്യത്തെ കുറിച്ച് വാചാലയായത്. വിവാഹം ചെയ്യുന്ന സമയത്ത് മോദിക്ക് പ്രായപൂരത്തിയായിരുന്നു. അദ്ദേഹം ആവശ്യത്തിന് വളര്‍ന്നിരുന്നു. ഇതിന് തെളിവുകളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീററ്റിലെ സ്ഥാനാര്‍ഥിയാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായ നഗ്മ.
മോദിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ താന്‍ വിവാഹിതനാണ് എന്ന കാര്യം മോദി മറച്ചുവെക്കുകയായിരുന്നു. ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെട്ടിട്ടുമ മാതൃകാ ജീവിതം നയിക്കുന്ന യശോദ ബെന്നിനെ നഗ്മ പ്രശംസിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നതില്‍ നിന്നും തനിക്ക് എന്ത് കിട്ടി എന്ന് സ്മൃതി ഇറാനി പറയണമെന്നും നഗ്മ ആവശ്യപ്പെട്ടു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ബി ജെ പി സ്ഥാനാര്‍ഥിയാണ് നടിയും മോഡലുമായിരുന്ന സ്മൃതി ഇറാനി. സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എയുടെ പരസ്യ ചുംബനവും റാലിക്കിടെ പാര്‍ട്ടിക്കാരന്റെ കരണത്തടിയും വഴി ഇതിനോടകം തന്നെ മീററ്റിലെ വിവാദ നായികയായിരിക്കുകയാണ് നഗ്മ.












Click it and Unblock the Notifications