കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ലും മോദി തരംഗമെന്ന് സർവ്വെ; 543 സീറ്റിൽ 274 സീറ്റ് ലഭിക്കും, യുപിഎയ്ക്ക് 164, പക്ഷേ...

  • By Desk
Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മോദി തരംഗമായിരിക്കുമെന്ന് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവ്വെ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാല് വർഷം വിലയിരുത്തികൊണ്ടാണ് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവ്വെ നടത്തിയത്. ഈ സമയത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 274 സീറ്റ് ലഭിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്.

അതേസമയം യുപിഎയ്ക്ക് ലഭിക്കുക 164 സീറ്റ് ലഭിക്കും മറ്റുള്ളവർക്ക് 105 സീറ്റ് വീതം ലഭിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. 2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 336 സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചത്. അതേസമയം സർവ്വെയിൽ പങ്കെടുത്ത 47 ശതമാനം പേരും 2019നുശേഷം മോദി സർക്കാരിന് ഭരിക്കാനുള്ള അവസരമുണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നവരാണ്.

Narendra Modi

തൊഴിലില്ലായ്മ, ജിഎസ്ടി, കുറഞ്ഞ വരുമാന നിരക്ക്, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള ആക്രമണം തുടങ്ങിയവാണ് എൻഡിഎക്ക് വെല്ലുവിളി ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കിടയിൽ മോദി ഭരണത്തിൽ അസംതൃപ്തിയാണുള്ളത്. കഴിഞ്ഞ് നാല് വർഷത്തിൽ അവർ നേരിടേണ്ടിവന്ന ആക്രമണങ്ങളാണ് ഇതിന് കാരണം. സർവ്വെ നടത്തിയവരിൽ ഭൂരിപക്ഷം ഹിന്ദു സമുദായത്തിൽ നിന്നുള്ളവരിലും സർക്കാർ വിരുദ്ധ മനോഭാവമാണ് കാണാൻ സാധിക്കുന്നത്.

തൊഴിലില്ലായ്മയും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലുള്ള വിലവർധനവും വോട്ടർമാർക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. സർവ്വെയിൽ 22 ശതമാനം ദളിത് സമുദായത്തിലുള്ളവർ മാത്രമാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. അതേസമയം ജനപ്രീതിയിൽ നരേന്ദ്രമോദിയുടെ ഗ്രാഫ് താഴ്ന്നാണിരിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനപ്രീതിയിൽ ഉയർന്നിരിക്കുന്നെന്ന് സർവ്വെ വ്യക്തമാക്കുന്നു.

2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എബിപി അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടിട്ടുള്ളത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്തുന്നതിനായാണ് സര്‍വേ നടത്തിയത്.

ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ട് ശതമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുമെന്നും രണ്ടിടങ്ങളിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുമെന്നും സര്‍വേ വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ബിജെപി/ എന്‍ഡിഎക്കുള്ള അതേ പോലെ തന്നെ തുടരുമെന്നാണ് എബിപി സര്‍വ്വേഫലം ചൂണ്ടിക്കാണിക്കുന്നത്.

ബിജെപിയുടെ വോട്ടിങ് ശതമാനം വടക്കേ ഇന്ത്യയിൽ കുറഞ്ഞിട്ടുണ്ടെന്ന് സർവ്വെ ചൂണ്ടികാട്ടുന്നു. 2018ലെ തുടക്കത്തിൽ തന്നെ ഉത്തർപ്രദേശിൽ പോപ്പുലേഷനിൽ എട്ട് ശതമാനം ഇടിവ് വന്നതാണ് ഇതിന് കാരണം.

English summary
The NDA may be able to hold on to governance after the 2019 elections but with a bruised BJP at the battle-front. As per the survey conducted ahead of the Lok Sabha elections to find out the electoral preferences of people, NDA is likely to emerge victorious on 274 of the 543 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X