കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തരംഗം മാഞ്ഞു; ഇനി രാഹുലിന്റെ കാലം, രാജ്യത്തെ നയിക്കാൻ രാഹുലിന് പ്രാപ്തിയുണ്ടെന്ന് ശിവസേന!

Google Oneindia Malayalam News

Recommended Video

cmsvideo
'രാജ്യത്ത് മോദി തരംഗം മാഞ്ഞു', പറയുന്നത് ശിവസേന എംപി | Oneindia Malayalam

ദില്ലി: ബിജെപിയെ സമ്മർദ്ദത്തിലാക്കി ശിവസേന. ജ്യത്ത് മോദി തരംഗം മാഞ്ഞു പോയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ശിവസേന എംപി സഞ്ജയ് റൗട്ട്. 2014ല്‍ നടന്ന ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുണ്ടായിരുന്ന മോദി തരംഗത്തിന് മങ്ങലേറ്റ് തുടങ്ങി. രാഹുല്‍ ഗാന്ധി രാജ്യം നയിക്കാന്‍ പ്രാപ്തനായിട്ടുണ്ടെന്നുമാണ് റാവത്ത് അഭിപ്രായപ്പെട്ടത്.

ഹിമാചൽ പ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുക്കും, ബിജെപിക്ക് ലഭിക്കുക 47 സീറ്റ് വരെ, സർവ്വെ ഫലം പുറത്ത്!ഹിമാചൽ പ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുക്കും, ബിജെപിക്ക് ലഭിക്കുക 47 സീറ്റ് വരെ, സർവ്വെ ഫലം പുറത്ത്!

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയെ സമ്മർദ്ദത്തിലാക്കി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സജ്ഞയ് റൗട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും രാഹുലിനുണ്ട്. സമൂഹമധ്യമങ്ങളിലൂടെ അദ്ദേഹത്തെ പപ്പു എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ജനങ്ങൾ വിചാരിച്ചാൽ ആരെയും പപ്പുവാക്കാം

ജനങ്ങൾ വിചാരിച്ചാൽ ആരെയും പപ്പുവാക്കാം

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ഈ ജനങ്ങള്‍ വിചാരിച്ചാല്‍ ആരെയും 'പപ്പു'വാക്കാന്‍ സാധിക്കും. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് താവഡെയുള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ റാവത്ത് വ്യക്തമാക്കി.

ബിജെപിക്ക് പരിഹാസം

ബിജെപിക്ക് പരിഹാസം

പ്രധാനമന്ത്രി മോദിക്കെതിരേയും ബിജെപിക്കെതിരേയും പരോക്ഷ പരിഹാസമുന്നയിച്ചു കൊണ്ടായിരുന്നു സജ്ഞയ് റൗട്ടിന്റെ പ്രതികരണം.

സുഖകരമല്ലാത്ത ബന്ധം

സുഖകരമല്ലാത്ത ബന്ധം

മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നിരുന്നെങ്കിലും സുഖകരമായ ഒരു ബന്ധമല്ല ബിജെപിയുമായി ശിവസേന വെച്ചുപുലര്‍ത്തുന്നത്. ഇതിനു മുമ്പും ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തിയിരുന്നു.

നോട്ട് നിരോധനത്തിനെതിയും ശിവസേന

നോട്ട് നിരോധനത്തിനെതിയും ശിവസേന

ബിജെപിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും നിശിത വിമര്‍ശങ്ങള്‍ പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ നേരത്തേയും ഉന്നയിച്ചിരുന്നു. നോട്ട് നിരോധനത്തിനെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു. കേരളത്തിൽ എൽഡിഎഫ് നടത്തിയ നോട്ട് നിരോധനത്തിനെതിരെ നടത്തിയ സമരത്തിൽ പിന്തുണയുമായി ശിവസേന എത്തിയിരുന്നു.

English summary
Shiv Sena member of Parliament (MP) Sanjay Raut on Thursday said Congress vice-president Rahul Gandhi is capable of leading the country and stressed that the Narendra Modi wave has faded, a statement that is not likely to go down well with the Bharatiya Janata Party (BJP).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X