കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രഭാവം, പശ്ചിമ ബംഗാളിലും ബിജെപി?

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇടതുമുന്നണി പശ്ചിമ ബംഗാളില്‍ നാമാവശേഷമാകുമെന്ന് ആരെങ്കിലും കരുതിയോ, എന്നിട്ടും ആയില്ലേ. മമതാ ബാനര്‍ജി അഴിമതി നടത്തുമെന്ന് ആരെങ്കിലും കരുതിയോ, എന്നിട്ടും ശാരദ കേസില്‍ ആരോപണം വന്നില്ലേ. അതുപോലെ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ ഒരു സസ്‌പെന്‍സ് കൂടി ബാക്കി വെച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. മറ്റൊന്നുമല്ല, ബി ജെ പിക്ക് ഒരുപിടി സീറ്റുകളാണ് അത്.

പശ്ചിമ ബംഗാളില്‍ ബി ജെ പിയോ എന്ന് അത്ഭുതപ്പെടാന്‍ വരട്ടെ, ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി ബംഗാളില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. രാജ്യമെങ്ങും അലയടിക്കുന്ന മോദി പ്രഭാവമാണ് ഇതിന് കാരണങ്ങളില്‍ ഒന്ന്. തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് പത്ത് ആകുമ്പോഴേക്കും ആറ് തവണയാണ് ബംഗാളിനെ ഇളക്കിമറിക്കാനുളള മോദി റാലികള്‍ പൂര്‍ത്തിയാകുക.

narendra-mod

സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസിന്റെ രണ്ട് അവതാരങ്ങളുമാണ് ബംഗാളില്‍ ബി ജെ പിക്ക് വെല്ലുവിളിയാകുക. 1999 തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പം നിന്ന് മത്സരിച്ചപ്പോള്‍ കിട്ടിയ രണ്ട് സീറ്റുകളാണ് ബംഗാളില്‍ ബി ജെ പിയുടെ ഇത് വരെയുള്ള മികച്ച പ്രകടനം. കേരളത്തിലെ പോലെ തന്നെ, ബംഗാളിലും ബി ജെ പി ഒരു രാഷ്ട്രീയശക്തി എന്ന നിലയില്‍ വളര്‍ന്നിട്ടില്ല. ശക്തമായ നേതൃത്വമില്ലാത്തത് തന്നെ പ്രധാന പ്രശ്‌നം.

ഒറ്റയ്ക്ക് മത്സരിക്കുന്ന ബി ജെ പി ഇത്തവണ ബംഗാളില്‍ നാല് സീറ്റുകളെങ്കിലും നേടിയേക്കും എന്നാണ് സൂചന. ഡാര്‍ജിലിംഗ്, കൃഷ്‌നഗര്‍, അസന്‍സോല്‍, ദംദം എന്നീ മണ്ഡലങ്ങളിലാണ് കാവിപ്പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തുന്നത്. 31 ശതമാനം വോട്ടുകളോടെ തൃണമൂല്‍ 19ഉം സി പി എം ഒന്‍പതും കോണ്‍ഗ്രസ് ആറും സീറ്റുകളാണ് 2009 ല്‍ നേടിയത്. ആകെ 42 സീറ്റുകളുള്ള ബംഗാളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.

English summary
Reports say Modi wave may help BJP get a handful of seats in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X