കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസ് എഎപി സഖ്യം വീഴും.... ബിജെപി 6 സീറ്റ് നേടും, എഎപിക്ക് ഒരു സീറ്റ്!!

Google Oneindia Malayalam News

Recommended Video

cmsvideo
ദില്ലിയില്‍ കോണ്‍ഗ്രസ്-AAP സഖ്യം വീഴും | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം ദില്ലിയില്‍ വലിയ നേട്ടമുണ്ടാക്കില്ലെന്ന് ന്യൂസ് നാഷന്‍ സര്‍വേ. ഇത്തവണയും ബിജെപിയുടെ കുതിപ്പ് ദില്ലിയിലുണ്ടാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം കഴിഞ്ഞ തവണത്തെ സീറ്റ് നിലയില്‍ നിന്ന് ഒരെണ്ണം മാത്രമാണ് ബിജെപിക്ക് കുറയാന്‍ സാധ്യതയെന്നും സര്‍വേ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബിജെപി ശക്തമായി തിരിച്ചുവരുമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

എന്നാല്‍ നരേന്ദ്ര മോദി ശക്തനായ നേതാവായി തന്നെ ദില്ലിയില്‍ തുടരുകയാണെന്നും സര്‍വേ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണയും കാര്യമായൊന്നും ലഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്. നേരത്തെ വന്ന സര്‍വേകളില്‍ ആംആദ്മി പാര്‍ട്ടി ബിജെപിയേക്കാള്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

സര്‍വേ ഇങ്ങനെ

സര്‍വേ ഇങ്ങനെ

ബിജെപിക്ക് 40 ശതമാനം വോട്ട് ദില്ലിയില്‍ ലഭിക്കുമെന്നാണ് ന്യൂസ് നാഷന്‍ സര്‍വേ പ്രവചിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് 32 ശതമാനം വോട്ട് മാത്രമേ ലഭിക്കും. കോണ്‍ഗ്രസിന് വെറും 15 ശതമാനം വോട്ടില്‍ ഒതുങ്ങും. നേരത്തെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദില്ലിയിലുള്ള ഏഴു സീറ്റുകളും തൂത്തുവാരിയിരുന്നു. ഇത്തവണ ചെറിയൊരു ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

ബിജെപി ദില്ലിയിലെ ആറു സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം ആദ്മി പാര്‍ട്ടി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് സര്‍വേ പറയുന്നത്. ഒരു സീറ്റ് അവര്‍ക്കും ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസ് വട്ടപൂജ്യമാകും. കഴിഞ്ഞ തവണയും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഇത്തവണ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ വന്‍ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

ആംആദ്മി പാര്‍ട്ടി സഖ്യം

ആംആദ്മി പാര്‍ട്ടി സഖ്യം

ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാലും വലിയ പ്രയോജനമുണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. നേരത്തെ നടന്ന സര്‍വേകളില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യമുണ്ടാക്കിയാല്‍ വന്‍ നേട്ടമുണ്ടാക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സഖ്യം വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവര്‍ സഖ്യം വേണ്ടെന്നാണ് പ്രതികരിച്ചത്.

മുന്നേറ്റം ഇങ്ങനെ

മുന്നേറ്റം ഇങ്ങനെ

2014ല്‍ ബിജെപി എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. ഇത്തവണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നാലര ലക്ഷം വോട്ടിന്റെ വൃത്യാസം ഉണ്ടാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപിയും ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മൂന്നര ലക്ഷം വോട്ടിന്റെ വ്യത്യാസം ഉണ്ടെന്നും സര്‍വേ പറയുന്നു. ഇത് നോര്‍ത്ത് വെസ്റ്റ് ദില്ലിയിലും നോര്‍ത്ത് വെസ്റ്റ് ദില്ലിയിലുമാണ് ഉള്ളത്.

നേട്ടം എഎപിക്ക്

നേട്ടം എഎപിക്ക്

ഇത്തവണയും ബിജെപി കഴിഞ്ഞാല്‍ എഎപി തന്നെയാണ് രണ്ടാം സ്ഥാനത്ത്. നേരത്തെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആംആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ആ വര്‍ഷം 24.55 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍ 15.1 ശതമാനത്തിലേക്ക് ഇത്തവണ വോട്ടുശതമാനം വീഴും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉണ്ടായിരുന്ന വോട്ടുശതമാനത്തേക്കാള്‍ കൂടുതല്‍ ബിജെപിക്ക് ഇത്തവണ ലഭിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്..

ലോക്സഭ തിരഞ്ഞെടുപ്പ് 2019

സര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടംസര്‍ പദവിയുള്ള ഏക നേതാവ്, പാലായിലെ റെക്കോര്‍ഡ്, കേരള രാഷ്ട്രീയത്തില്‍ മാണിക്ക് മാത്രമുള്ള നേട്ടം

English summary
modi wave resurfaces in delhi aap may open its account predicts news nation survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X