Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിഗ്‌വിജയ് സിംഗിന്റെ വീട്ടില്‍ ഒരു കട്ട മോദി ഫാന്‍!

ദില്ലി: പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പത്തെ നരേന്ദ്ര മോദിയുടെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള ഏറ്റവും വലിയ വിമര്‍ശകന്‍ ആരായിരുന്നു എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളൂ, ദിഗ്‌വിജയ് സിംഗ്. മോദി പ്രധാനമന്ത്രിയായ ശേഷം സിംഗ് അല്‍പസ്വല്‍പം നിലപാട് വരുത്തിയിട്ടുണ്ടെങ്കിലും സിംഗ് ഇപ്പോഴും മോദി വിരുദ്ധന്‍ തന്നെ, സംശയം വേണ്ട.

എന്നാല്‍ ദിഗ്‌വിജയ് സിംഗിന്റെ വീട്ടില്‍ നിന്നും ഒരു മോദി ഫാന്‍ എന്ന് കേട്ടാലോ. അത്ഭുതം കൊള്ളേണ്ട. സംഭവം സത്യമാണ്. സിംഗിന്റെ സഹോദര ഭാര്യയായ റുബിന സിംഗാണ് നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായ സിംഗ് കുടുംബാംഗം. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് റുബീന മോദിയെ പ്രശംസിച്ചിരിക്കുന്നത്.

digvijaysingh

നരേന്ദ്ര മോദി കൃത്യമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ വിഡ്ഡിത്തം നിറഞ്ഞ പ്രസ്താവനകള്‍ നടത്തി സമയം കളയുകയാണ്. മോദി കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു - എന്തൊരു മനുഷ്യനാണ് അദ്ദേഹം. ഇതാണ് റുബിനയുടെ ട്വീറ്റ്. ദിഗ്‌വിജയ് സിംഗിന്റെ സഹോദരനും മുന്‍ എം പിയുമായ ലക്ഷ്മണ്‍ സിംഗിന്റെ ഭാര്യയാണ് റുബിന.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റുബിന സിംഗ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ഗാന്ധി കുടുംബാംഗങ്ങളെയും കളിയാക്കിയിരുന്നു. ജമ്മു കാശ്മീര്‍ വെള്ളപ്പൊക്കത്തില്‍ മോദിയുടെ ഇടപെടലിനെ പ്രശംസിച്ച് സാക്ഷാല്‍ ദിഗ്‌വിജയ് സിംഗും ചെറിയൊരു മോദി പ്രേമം കാണിച്ചിരുന്നു. സിംഗിന് ജേര്‍ണലിസ്റ്റ് അമൃതാ റായുമായി ഉണ്ടായിരുന്ന അടുപ്പത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു റുബിന സിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+