Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭയിൽ 400 സീറ്റ് നേടുമെന്ന് വീമ്പിളക്കിയ മോദിക്ക് കിട്ടിയ തിരിച്ചടി; സിപിഎം

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബി ജെ പിയ്ക്കേറ്റ വൻ തിരിച്ചടിയാണെന്ന് സി പി എം. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷം അവർക്ക് ലോക്‌സഭയിൽ നഷ്ടപ്പെട്ടു. 400 സീറ്റുകൾ നേടുമെന്ന് വീമ്പിളക്കിയ നരേന്ദ്ര മോദിക്ക് ചുറ്റും കെട്ടിപ്പടുത്ത അജയ്യതയുടെ പ്രതിച്ഛായയ്‌ക്കേറ്റ കനത്ത പ്രഹരമാണ് ഈ ജനവിധി

വൻതോതിലുള്ള പണശക്തിയുടെയും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൻ്റെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെ എല്ലാ അതിരുകളും കടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്വേച്ഛാധിപത്യ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

cpm1

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യാ കൂട്ടായ്മ മികവ് തെളിയിച്ചു. മോദിയും ബി ജെ പിയും നടത്തിയ വർഗീയ തെരഞ്ഞെടുപ്പ് പ്രചരണത്തെ ശക്തമായി ചെറുക്കാൻ സാധിച്ചു. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ നീതിയുക്തമായി മത്സരിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഫലം ബിജെപിക്കും എൻഡിഎയ്ക്കും ഇതിലും വലിയ തിരിച്ചടിയാകുമായിരുന്നു. നരേന്ദ്രമോദിയുടെ പ്രകോപനപരമായ വർഗീയ പ്രസംഗങ്ങൾ തടയുന്നതിലും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ കളങ്കമാണ്.

സിപിഎമ്മും ഇടതുപാർട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായും ലഭിച്ച ശേഷം കൂടുതൽ വിശദമായ വിശകലനം നടത്തും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഉപജീവനമാർഗത്തിനും എതിരായ എല്ലാ ആക്രമണങ്ങളെയും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്', സി പി എം പ്രസ്താവനയിൽ പറഞ്ഞു.

ഇത്തവണ 400 സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു ബി ജെ പിയും നരേന്ദ്ര മോദിയും തുടക്കം മുതൽ അവകാശപ്പെട്ടത്. എന്നാൽ 300 സീറ്റുകൾ പോലും തൊടാൻ എൻ ഡി എയ്ക് സാധിച്ചില്ല. 292 ഇടത്താണ് സഖ്യം വിജയിച്ചത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ബി ജെ പി വലിയ തിരിച്ചടിയാണ് നേരിട്ടത്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാമെന്ന ബി ജെ പിയുടെ മോഹവും തകർന്നടിഞ്ഞു. അതേസമയം മറുവശത്ത് ഇന്ത്യ സഖ്യത്തിന് വലിയ മുന്നേറ്റം നേടാൻ സാധിച്ചു. കോൺഗ്രസിന് തനിച്ച് 99 സീറ്റുകൾ നേടാനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+