Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മോദി ജയിലില്‍!

ദില്ലി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ ബി ജെ പി നേതാവ് നരേന്ദ്ര മോദിയെ ജയിലില്‍ അടക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. വിവാദ നായകനായ ബേനി പ്രസാദ് വര്‍മയാണ് പ്രകോപന പരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വെറും ആറ് മാസത്തിനകം നരേന്ദ്ര മോദിയെ ജയിലില്‍ അടയ്്ക്കും - ബേനി പ്രസാദ് പറഞ്ഞു.

ജനാധിപത്യമെന്ന ക്ഷേത്രത്തില്‍ നായകള്‍ കയറാതെ നോക്കേണ്ടത് മുസ്ലിമിന്റെയും ഹിന്ദുവിന്റെയും കടമയാണ് എന്നും അദ്ദേഹം പറഞ്ഞു. മോദി ഒരു ഏകാധിപതിയാണ്. ഒരു ഏകാധിപതി എങ്ങിനെയാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുക. മോദിക്ക് വേണ്ടതെല്ലാം ബി ജെ പി ചെയ്യും.

 Modi and Rahul

മാധ്യമങ്ങളില്‍ പരസ്യം കൊടുത്തും വലിയ വലിയ അവകാശ വാദങ്ങള്‍ ഉന്നയിച്ചുമാണ് അവരുടെ രാഷ്ട്രീയം - ബേനി പ്രസാദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ കുറ്റക്കാരനാണ് മോദി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ വെറും ആറ് മാസം കൊണ്ട് മോദിയെ ജയിലില്‍ അടയ്ക്കും.

ബി ജെ പിയില്‍ നരേന്ദ്ര മോദി നേതാവായകതോടെ നിരവധി പഴയ നേതാക്കള്‍ മൂലയ്ക്കാക്കപ്പെട്ടു. അവരുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ വിലയില്ല. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ അറിയപ്പെടുന്ന വിമര്‍ശകനാണ് ബേനി പ്രസാദ് വര്‍മ. കഴിഞ്ഞ ദിവസം ബേനി പ്രസാദ് വര്‍മ നരേന്ദ്ര മോദിയെ ആര്‍ എസ് എസിന്റെ ഗുണ്ട എന്നും രാജ് നാഥ് സിംഗിനെ മോദിയുടെ അടിമ എന്നും വിളിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+