മോഡി ഗുജറാത്തില്‍ നിന്ന് മത്സരിയ്ക്കും?
ദില്ലി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജനവിധി തേടുന്ന മണ്ഡലം ഏതായിരിയ്ക്കുമെന്നതിനെപ്പറ്റിയുള്ള സംശയങ്ങള്‍ അവസാനിയ്ക്കുന്നില്ല. മോഡി സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിന്ന് തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. മോഡിയെ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിപ്പിയ്‌ക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നാണ് പാര്‍ട്ടിയോട് അടുപ്പമുള്ളവരില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന
നരേന്ദ്ര മോഡി ഉത്തര്‍പ്രദേശിലെ ഏതെങ്കിലുമൊരു നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുമെന്നാണ് ആദ്യം അഭ്യൂഹം. എന്നാല്‍ ഇപ്പോള്‍ മോഡി ഗുജറാത്തില്‍ നിന്ന് തന്നെ ജനവിധി തേടട്ടെയന്ന നിലപാടിലാണ് ബിജെപിയെന്നാണ് കേള്‍ക്കുന്നത്.

കാണ്‍പൂര്‍, ലഖ്‌നൗ, വാരണാസി എന്നീ നിയോജക മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിന്ന് മോഡി മത്സരിയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മോഡിയുടെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷാ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിയ്ക്കുന്നതിനാലും ഉത്തര്‍പ്രദേശില്‍ നിന്ന് മോഡി മത്സരിയ്ക്കുമെന്നതിന് ഏറെ സാധ്യത കല്‍പ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് മോഡിയുടെ മണ്ഡലം ഗുജറാത്തിലാകുമെന്നതിന് സാധ്യതകള്‍ വര്‍ദ്ധിയ്ക്കുകയാണ്. അപ്പോഴും ഒരു ചോദ്യം ബാക്കി ഗുജറാത്തിലെ ഏത് നിയോജക മണ്ഡലത്തില്‍ നിന്നാവും പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള ജനവിധി മോഡി തേടുക.












Click it and Unblock the Notifications