Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ പറയുന്നു; മോദി പ്രധാനമന്ത്രിയാകും!

ഗാന്ധിനഗര്‍: ആരെന്ത് പറഞ്ഞാലും ഇത്തവണ തന്റെ മകന്‍ നരേന്ദ്രന്‍ പ്രധാനമന്ത്രിയാകുമെന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോദിയുടെ അമ്മ. ഇന്ത്യാ ടി വിയോട് സംസാരിക്കവേയാണ് മകന്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സ്വപ്‌നം ഇത്തവണ പൂവണിയുമെന്ന് മോദിയുടെ മാതാവ് ഹിരാബെന്‍ പറഞ്ഞത്.

മകന്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അവന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും - നൂറ് ശതമാനം ഉറപ്പോടെ ഹിരാബെന്‍ പറഞ്ഞു. തന്റെ എല്ലാ വിധ ആശംസകളും മകനൊപ്പമുണ്ടെന്നും 77 കാരിയായ ഹിരാബെന്‍ ആവര്‍ത്തിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സെക്ടര്‍ 22 ലാണ് ഹിരാബെന്‍ താമസിക്കുന്നത്.

modi-voting

ഓരോ വിവാദങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും മോദിക്ക് തുണയായി കുടുംബം എന്നും ഒപ്പമുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഉയര്‍ന്ന വിവാദത്തിന്റെ സമയത്തും നരേന്ദ്ര മോദിക്ക് സംസാരിച്ചുകൊണ്ട് ജ്യേഷ്ഠന്‍ രംഗത്ത് വന്നിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നടത്തിയ വിവാഹം മോദിയുടെ ഇഷ്ടത്തോടെയായിരുന്നില്ല എന്നും വിവാഹ ശേഷം രാജ്യസേവനത്തിന്റെ മാര്‍ഗം തിരഞ്ഞെടുക്കുകയായിരുന്നു നരേന്ദ്രന്‍ എന്നും അദ്ദേഹം അന്ന് പറഞ്ഞു.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പദം വരെ വളര്‍ന്ന നരേന്ദ്ര മോദി എന്ന നരേന്ദ്ര ദാമാദര്‍ദാസ് മോദി 1950 സെപ്തംബര്‍ 17 നാണ് ഗുജറാത്തിലെ വാഡ്‌നഗറില്‍ ജനിച്ചത്. അച്ഛന്‍ ദാമോദര്‍ദാസ് മോദി, അമ്മ ഹിരാബെന്‍. സോമ മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് സഹോദരങ്ങള്‍. നാട്ടാചാരങ്ങള്‍ക്ക് വഴങ്ങി 1968 ല്‍ വിവാഹിതനായെങ്കിലും രാഷ്ട്രസേവനത്തിന്റെ വഴി തിരഞ്ഞെടുത്ത മോദി ഭാര്യ യെശോദ ബെന്നുമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+