കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പറക്കാന്‍ 'മിസൈലിനെ' തടുക്കുന്ന എയര്‍ ക്രാഫ്റ്റ്; ജുലൈയില്‍ എത്തും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് പറക്കാന്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബോയിങ്ങ് വിമാനങ്ങള്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജുലൈയോടെ പുറത്തിറങ്ങുന്ന വിമാനങ്ങളുടെ നിയന്ത്രണം പക്ഷേ എയര്‍ ഇന്ത്യയ്ക്കല്ല. ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കാകും വിമാനങ്ങളുടെ നിയന്ത്രണം. അതേസമയം എയര്‍ ഇന്ത്യയുടെ സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ്ങ് സര്‍വ്വീസസ് തന്നെയാകും വിമാനങ്ങള്‍ പരിപാലിക്കുക.

modiflight-

അടുത്ത ജുലൈയോട യുഎസ് മാതൃകയില്‍ തയ്യാറാവുന്ന പുതിയ ബി777 വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും. എയര്‍ ഇന്ത്യ വണ്‍ എന്ന പേര് തന്നെയാകും ഇവയ്ക്കും ഉപയോഗിക്കുക. വിമാനം പറത്തുന്നതിനായി 4-6 വരെ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. കൂടുതല്‍ പേര്‍ക്ക് പരിശിലനം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അത്യാധുനിക സംവിധാനങ്ങളാണ് പുതിയ വിമാനങ്ങളില്‍ സജ്ജമാക്കിയിരിക്കുന്നത്. മിസൈൽ പ്രതിരോധ സംവിധാനമായ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ് (എല്‍എഐആര്‍സിഎം), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ടുകള്‍ (എസ്പിഎസ്) എന്നീ സംവിധാനങ്ങള്‍ ഉണ്ട് ബോയിങ്ങ് വിമാനങ്ങളില്‍ ഉണ്ട്. 190 മില്യണ്‍ ഡോളറിനാണ് ഈ രണ്ട് പ്രതിരോധ സംവിധാനങ്ങളും ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിഞ്ഞ ജുലൈയില്‍ യുഎസ് ഇന്ത്യയുമായി കരാറില്‍ എത്തിയത്.

നിലവില്‍ പ്രധാനമന്ത്രി, പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എന്നിവര്‍ എയര്‍ ഇന്ത്യയുടെ ബി747 വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നത്. എയര്‍ ഇന്ത്യ വണ്‍ എന്ന പേരോടെ എയര്‍ ഇന്ത്യയുടെ തന്നെ പൈലറ്റുകളാണ് വിമാനം പറത്തുന്നത്. അതേസമയം ഇവര്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ഈ വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ വാണിജ്യ സര്‍വ്വീസുകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 60,000 കോടി രൂപയുടെ കടമുള്ള എയർ ഇന്ത്യയിലെ ഓഹരി ഈ വർഷം നവംബർ മുതൽ വിറ്റഴിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ജോളിയൊടൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, കേസില്‍ പങ്കില്ലജോളിയൊടൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍, കേസില്‍ പങ്കില്ല

ജോളിക്ക് 'ഏലസ്' നല്‍കിയ മന്ത്രിവാദി ഒളിവില്‍? ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യിച്ചെന്ന്ജോളിക്ക് 'ഏലസ്' നല്‍കിയ മന്ത്രിവാദി ഒളിവില്‍? ജോളി പണത്തിനായി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്യിച്ചെന്ന്

കശ്മീര്‍ വിഷയത്തില്‍ ചൈനക്ക് ഇന്ത്യയുടെ മറുപടി: ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല, താക്കീത് പാകിസ്താന്കശ്മീര്‍ വിഷയത്തില്‍ ചൈനക്ക് ഇന്ത്യയുടെ മറുപടി: ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ല, താക്കീത് പാകിസ്താന്

English summary
Modi will have new aircraft with defense system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X