മോദി വാരണാസിയില്‍ തോല്‍ക്കും; ബിജെപി ധര്‍ണ നാടകം
വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വാരണാസി മണ്ഡലത്തില്‍ തോല്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ബി ജെ പി വാരണാസിയില്‍ നടത്തുന്ന ധര്‍ണ വെറും നാടകമാണ്. ഗംഗാ ആരതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ല. ഞാനും ഗംഗാ ആരതി നടത്തിയിട്ടുണ്ട്. ഞാന്‍ ആരുടെയും അനുമതി വാങ്ങിയിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയില്ല എന്ന് പറഞ്ഞ് ധര്‍ണ നടത്തുന്നവര്‍ ഗംഗാ ആരതിയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും വാരണാസിയില്‍ മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയായ കെജ്രിവാള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയോട് വളരെ സൗമ്യമായാണ് പെരുമാറുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടു. എക്‌സിറ്റ് പോളുകള്‍ നടത്തി - കെജ്രിവാള്‍ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വാരണാസിയില്‍ ബി ജെ പി ധര്‍ണ നടത്തുകയാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് അമിത് ഷാ തുടങ്ങിയ പ്രമുഖരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് പ്രജ്ഞാല്‍ യാദവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് ധര്‍ണ.
വ്യാഴാഴ്ച വാരണാസിയില്‍ മോദി ഗംഗാ ആരതി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച രാത്രിയോടെയാണ് അനുമതി നല്‍കിയത് എന്നും അതിന് ശേഷം ഗംഗാ ആരതിക്ക് വേണ്ട തയ്യാറെപ്പുകള്‍ നടത്താന്‍ സമയമില്ലാത്തത് കൊണ്ടാണ് പരിപാടി റദ്ദാക്കിയതെന്നുമാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. മെയ് 12 നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.












Click it and Unblock the Notifications